Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബിജു രമേശി​െൻറ പുതിയ...

ബിജു രമേശി​െൻറ പുതിയ വെളിപ്പെടുത്തല്‍ വൈകിവന്ന കുറ്റസമ്മതം ^കേരള കോണ്‍ഗ്രസ്​

text_fields
bookmark_border
ബിജു രമേശി​െൻറ പുതിയ വെളിപ്പെടുത്തല്‍ വൈകിവന്ന കുറ്റസമ്മതം -കേരള കോണ്‍ഗ്രസ് കോട്ടയം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശി​െൻറ പുതിയ വെളിപ്പെടുത്തല്‍ വൈകിവന്ന കുറ്റസമ്മതമാണെന്ന് കേരള കോണ്‍ഗ്രസ് എം. കേസി​െൻറ തുടക്കത്തില്‍ തന്നെ ഇത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പാർട്ടി പലതവണ വ്യക്തമാക്കിയിരുന്നതായി ജനറല്‍ സെക്രട്ടറി ഡോ.എന്‍. ജയരാജ് എം.എല്‍.എ പ്രസ്താവനയിൽ പറഞ്ഞു. ദീര്‍ഘകാല രാഷ്ട്രീയപാരമ്പര്യമുള്ള ഒരു വ്യക്തിയെ ബാറുകള്‍ തുറക്കുകയെന്ന സ്വന്തം താല്‍പര്യത്തിനുവേണ്ടി മാത്രം പൊതുമധ്യത്തില്‍ ആരോപണ വിധേയനാക്കിയവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെയെന്നാണ് പാർട്ടി നിലപാട്. കേസിനായി തിരക്കഥ എഴുതിയവരും സംവിധാനം ചെയ്തവരും കാലക്രമത്തിൽ പുറത്തുവരും. അടുത്തകാലത്ത് പലരുടെയും പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ജയരാജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story