Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 5:35 AM GMT Updated On
date_range 2018-02-13T11:05:59+05:30മേഘാലയ തെരഞ്ഞെടുപ്പ്: ഉമ്മൻ ചാണ്ടിയും കെ.സി. ജോസഫും ഷില്ലോങ്ങിലെത്തി
text_fieldsകോട്ടയം: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.സി. ജോസഫ് എം.എല്‍.എയും ഷില്ലോങ്ങിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ നിര്‍ദേശപ്രകാരം നാലുദിവസത്തെ പ്രചാരണപ്രവർത്തനങ്ങൾക്കായാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം പോയത്. തിങ്കളാഴ്ച ഷില്ലോങ്ങിലെത്തിയ ഉമ്മൻ ചാണ്ടിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മലയാളികളും വരവേല്പ് നല്കി. വലിയ സമ്മേളനങ്ങള്‍ക്ക് പകരം ചെറിയ കുടുംബയോഗങ്ങള്‍ക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഘാലയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പ്രചാരണത്തിെൻറ ചുമതല വഹിക്കുന്നത് കോട്ടയത്തുനിന്നുള്ള നേതാക്കളാണ്. ബി.ജെ.പിയുടെ പ്രചാരണപരിപാടികളുടെ മേല്‍നോട്ടം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനാണ്. കോട്ടയത്തുകാരായ ആേൻറാ ആൻറണി എം.പി, ജോസഫ് വാഴയ്ക്കന്, അഡ്വ. ടോമി കല്ലാനി, മധു എബ്രഹാം, സുനു ജോര്‍ജ് എന്നിവരും ലാലി വിന്‍സൻറ്, ഡൊമിനിക് പ്രസേൻറഷന്, അഡ്വ. ജോര്‍ജ് മേഴ്സിയര്‍, ഇ.എം. ആഗസ്തി എന്നിവരും വരുംദിവസങ്ങളിൽ പ്രചാരണത്തിനിറങ്ങും. ഈ മാസം 27-നാണ് മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ്. മേഘാലയിലെ ജനസംഖ്യയില്‍ 74.59 ശതമാനവും ക്രിസ്ത്യന്‍ വിഭാഗമാണ്.
Next Story