Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാരാമണ്‍...

മാരാമണ്‍ കണ്‍വെന്‍ഷന്‍: മദ്യശാലകൾ തുറക്കരുതെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: പത്തനംതിട്ടയില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ദിവസങ്ങളിൽ ഒരു കിലോമീറ്റര്‍ പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ നടപടി ഹൈകോടതി ഡിവിഷൻബെഞ്ച് ശരിവെച്ചു. ഇതു സംബന്ധിച്ച ജില്ല കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഉത്തരവ്. കണ്‍വെന്‍ഷന്‍ നടക്കുന്നതി​െൻറ പശ്ചാത്തലത്തിൽ ഒമ്പതു ദിവസത്തേക്ക് മദ്യനിരോധനം ഏര്‍പ്പെടുത്തി ജനുവരി 31നാണ് കലക്ടര്‍ ഉത്തരവിട്ടത്. ഇതിനെതിരെ ഒരു ബാർ േഹാട്ടൽ നൽകിയ ഹരജിയിലായിരുന്നു സിംഗിൾബെഞ്ചി​െൻറ സ്റ്റേ ഉത്തരവ്. സിംഗിള്‍ ബെഞ്ച് സ്േറ്റ അനുവദിച്ചതിനെ തുടര്‍ന്ന് കേരള പൊലീസ് നിയമത്തിലെ വ്യവസ്ഥ പ്രകാരം മദ്യനിരോധനം ഏര്‍പ്പെടുത്തി കലക്ടര്‍ മറ്റൊരു ഉത്തരവ് ഇറക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story