Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബേബി മേലുകാവി​െൻറ...

ബേബി മേലുകാവി​െൻറ സ്വന്തം പാപ്പാൻ

text_fields
bookmark_border
മേലുകാവ്: കുരിശിങ്കൽ ആന കുത്തിക്കൊന്ന ഈറ്റക്കല്‍ ബേബി 40 വർഷത്തോളം പാപ്പാനായിരുന്നു. മേലുകാവിലെ ഏക ആന പാപ്പാനുമായിരുന്നു. ഏത് ഇടഞ്ഞ കൊമ്പനെയും കൊണ്ടുനടക്കാനുള്ള വൈദഗ്ധ്യവുമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് തീറ്റകൊടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മേലുകാവി​െൻറ വഴികളിൽ ആനയെ നയിച്ചുകൊണ്ടുപോകുന്ന ബേബി പാപ്പാൻ കുട്ടികൾക്കെന്നും കൗതുകമായിരുന്നു. ഒരിക്കൽ ഇടുക്കി കുളമാവ് വഴി ആനയെ കൊണ്ടുവരുേമ്പാൾ ആളൊഴിഞ്ഞ ഭാഗത്ത് റോഡരികിൽ ആനയെ തനിയെ നിർത്തി കുളിക്കാൻ പോയി. വഴി മാറാതെ നിന്ന ആനയെ കാട്ടാനയെന്ന് തെറ്റിദ്ധരിച്ച് ഭയന്ന് നീണ്ട ഗതാഗതക്കുരുക്കും ഭീതിയും ഉണ്ടായത് വാർത്തയായിരുന്നു. ആന വഴിയേ പോകുമ്പോൾ കുട്ടികൾ തെങ്ങോലയുമായി കാത്തിരിക്കുമായിരുന്നു. പാപ്പാൻ ആനയോട് പറഞ്ഞ് അവ എടുപ്പിക്കുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story