Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightന്യൂറോ സയൻസ്​ സംസ്ഥാന ...

ന്യൂറോ സയൻസ്​ സംസ്ഥാന സമ്മേളനം

text_fields
bookmark_border
കോട്ടയം: ന്യൂറോസയൻസ് സർജന്മാരുടെയും ന്യൂറോളജിസ്റ്റുകളുടെയും സംസ്ഥാന സംഘടനയായ കൈരളി ന്യൂറോ സയൻസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം-ന്യൂറാകോൺ 2018-കുമരകത്ത് ന്യൂറോളജിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യ ദേശീയ പ്രസിഡൻറ് ഡോ. സുരേഷ് നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ ന്യൂറോളജിസ്റ്റുകളും ന്യൂറോ സർജന്മാരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ന്യൂറോസർജറി വിഭാഗം മുൻ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ന്യൂറോ നാവിഗേഷൻ, ന്യൂേറാ മോനിട്ടറിങ് മേഖലകളിൽ പ്രായോഗിക പരിശീലനവും നടന്നു. കോട്ടയം മെഡിക്കൽ കോളജിൽ ന്യൂറോ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചതി​െൻറ 50ാമത് വാർഷികവും ആഘോഷിച്ചു. ഡോ. സുശീൽ പാട്കർ, ഡോ. ആർ.ജി. ചാക്കോ, ഡോ. ഷോബി വലേരി, ഡോ. ഉണ്ണികൃഷ്ണൻ, ബിജു ഭദ്രൻ, ഡോ. ആശാലത, ഡോ. റോബർട്ട് മാത്യു, ഡോ. ശ്രുതി എസ്. നായർ, ഡോ.സുധീഷ് കരുണാകരൻ, ഡോ. രാജ്മോഹൻ, ഡോ. രഘുനാഥ് ബാലകൃഷ്ണൻ, ഡോ. ബി. ഇക്ബാൽ, ഡോ. തോമസ് മാത്യു, ഡോ. ശ്യാംകൃഷ്ണൻ, ഡോ. ശ്രീഹരി, ഡോ. ബിജു കൃഷ്ണൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story