Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2018 5:14 AM GMT Updated On
date_range 2018-02-12T10:44:59+05:30omnl2 sun നരേന്ദ്രമോദിക്ക് ഒമാനിൽ ഉൗഷ്മള വരവേൽപ്
text_fieldsനരേന്ദ്രമോദിക്ക് ഒമാനിൽ ഉൗഷ്മള വരവേൽപ് blurb: ഞായറാഴ്ച രാത്രി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി; വിവിധ വിഷയങ്ങളിൽ ധാരണാപത്രം ഒപ്പിട്ടു മസ്കത്ത്: ഒമാനിൽ പ്രഥമ സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉൗഷ്മള വരവേൽപ്. വൈകുന്നേരം അഞ്ചോടെ ദുബൈയിൽനിന്ന് റോയൽ വിമാനത്താവളത്തിലെത്തിയ മോദിയെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. സ്വീകരണത്തിനുശേഷം നരേന്ദ്ര മോദി റോയൽ ഒമാൻ പൊലീസിലെ പ്രോേട്ടാകോൾ വിഭാഗത്തിെൻറ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന്, മന്ത്രിസഭാ കൗൺസിൽ അംഗങ്ങളടക്കം സ്വീകരണ ചടങ്ങിൽ പെങ്കടുത്തവരെ പരിചയപ്പെട്ടു. സയ്യിദ് ഫഹദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വൈകുന്നേരം ഏഴിന് ബോഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിലെത്തിയ മോദി പ്രവാസി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. നിശ്ചിത സമയത്തിലും ഒരു മണിക്കൂർ വൈകിയാണ് പരിപാടി ആരംഭിച്ചത്. 13000ത്തോളം വരുന്ന കാണികളെ ആവേശത്തിലാഴ്ത്തിയുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണം ഒരുമണിക്കൂറോളം നീണ്ടു. തുടർന്ന് ബൈത്തുൽബർക്ക കൊട്ടാരത്തിൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഒരുക്കിയ അത്താഴവിരുന്നിലും മോദി പെങ്കടുത്തു. സുൽത്താനുമായി നടത്തിയ കൂടികക്കാഴ്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്തു. മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ്, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഉപപ്രധാനമന്ത്രി സയ്യിദ് അസദ് എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ന് ഒമാനി ബിസിനസ് പ്രമുഖരുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയിലെ നിക്ഷേപാവസരങ്ങളുടെ സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് സുൽത്താൻ ഖാബൂസ് ഗ്രാൻറ് മൊസ്ക്, മത്രയിലെ ശിവക്ഷേത്രം എന്നിവ സന്ദർശിക്കും. തുടർന്ന് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും. ദേശീയ സുരക്ഷാ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, വിദേശകാര്യമന്ത്രാലയം ഒൗദ്യോഗിക വക്താവ് തുടങ്ങിയവർ മോദിയെ അനുഗമിക്കുന്നുണ്ട്. ബോക്സ് എട്ട് ധാരണാപത്രങ്ങൾ ഒപ്പിട്ടു മസ്കത്ത്: മോദിയുടെ സന്ദർശന ഭാഗമായി ഇന്ത്യയും ഒമാനും ഒപ്പിട്ടത് എട്ട് ധാരണാപത്രങ്ങൾ. ഡിപ്ലോമാറ്റിക്, സ്പെഷൽ പാസ്പോർട്ട് ഉടമകൾക്ക് പരസ്പരമുള്ള സന്ദർശനത്തിന് വിസ ഒഴിവാക്കലാണ് ഇതിൽ പ്രധാനപ്പെട്ടത്. ബഹിരാകാശ ഗവേഷണം, വിനോദ സഞ്ചാരം, തൊഴിൽ മേഖല, ആരോഗ്യം, പ്രതിരോധ മേഖലയിലെ സഹകരണം, സിവിൽ വാണിജ്യ വിഷയങ്ങളിൽ പരസ്പരമുള്ള നിയമസഹായം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സമുദ്രഗതാഗതം എന്നിവയാണ് ധാരണാപത്രം ഒപ്പിട്ട വിഷയങ്ങൾ. ഇന്ത്യയും ഒമാനും നിലവിലുള്ള സഹകരണം വിപുലമായ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ് ധാരണാപത്രങ്ങൾ. റഫീഖ് മുഹമ്മദ് modi.....നരേന്ദ്രമോദിയെ സയ്യിദ് ഫഹദിെൻറ നേതൃത്വത്തിൽ സ്വീകരിക്കുന്നു modi1...നരേന്ദ്ര മോദിയും സയ്യിദ് ഫഹദും കൂടികാഴ്ച നടത്തുന്നു modi2.....ബോഷർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി മോദി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നു modi3....മോദിയുടെ സന്ദർശനം വലിയ സ്ക്രീനിൽ സംപ്രേക്ഷണം ചെയ്തപ്പോൾ modi4.....മോദി അഭിസംബോധന ചെയ്യുന്നു modi5......മോദി സ്റ്റേഡിയത്തിൽ എത്തിയവരെ അഭിവാദ്യം ചെയ്യുന്നു ചിത്രം: ഒ.കെ മുഹമ്മദലി
Next Story