Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമലനിരകളിൽ ആവേശമുണർത്തി ...

മലനിരകളിൽ ആവേശമുണർത്തി മൂന്നാർ അൾട്ര മാരത്തൺ

text_fields
bookmark_border
മൂന്നാർ: കണ്ണൻ ദേവൻ മലനിരകളിൽ ആവേശത്തി​െൻറ കൊടുങ്കാറ്റുവീശി മൂന്നാർ അൾട്ര മാരത്തൺ. മൂന്നാർ ഹൈആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽനിന്ന് രാവിലെ അഞ്ചിന് ഫ്ലാഗ് ഒാഫ് ചെയ്തു. സമുദ്ര നിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള കണ്ണൻ ദേവൻ മലനിരകളിലെ തേയിലക്കാടുകളിലൂടെ 71 കി.മീ. സഞ്ചരിച്ച് മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ മാരത്തൺ സമാപിക്കുകയായിരുന്നു. ചെന്നൈ പടപ്പി സ്വദേശി വെങ്കിടേശ്വര- ഗീത ദമ്പതികളുടെ മകൻ 22കാരനായ ഡിഗ്രി വിദ്യാർഥി വി. ശിവ ആറുമണിക്കൂർ 46 മിനിറ്റ് 39 സെക്കൻഡിൽ ഓടിയെത്തി ഒന്നാം സ്ഥാനത്ത് എത്തി. ഒമ്പതാം ക്ലാസ് മുതൽ ദീർഘദൂര ഓട്ടത്തിൽ പരിശീലനം നേടുന്ന ശിവയുടെ പരിശീലകൻ ചെന്നൈ സായിലെ ജോസ്ലെറ്റാണ്. മഹാരാഷ്ട്ര സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ ഗുൾബുഷൺ സിങ് ഏഴ് മണിക്കൂർ 21 മിനിറ്റ് 47 സെക്കൻഡിൽ ഓടിയെത്തി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സാഹസിക വിനോദ സഞ്ചാരമേഖലയിൽ മൂന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന കെസ്ട്രൽ അഡ്വഞ്ചേഴ്സാണ് മൂന്നാർ മാരത്തണി​െൻറ സംഘാടകർ. ഞായറാഴ്ച രാവിലെ ഫുൾ മാരത്തൺ (42 കി.മീ.) ഹാഫ്മാരത്തൺ (21കി.മീ.), റൺ ഫോർ ഫൺ എന്നിവ ഹൈ അൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിക്കുമെന്ന് റൈസ് ഡയറക്ടർ ശെന്തിൽകുമാർ അറിയിച്ചു. ശ്രീശബരീശ കോളജ് കമ്യൂണിറ്റി എക്സ്റ്റൻഷൻ സ​െൻറർ തൊടുപുഴയിൽ തൊടുപുഴ: ജില്ലയിലെ പട്ടിക വർഗ ഗ്രാമമേഖലകളിൽ പങ്കാളിത്ത വികസന പരിപാടികൾ നടപ്പാക്കുന്നതിനായി ശ്രീശബരീശ കോളജ് കമ്യൂണിറ്റി എക്സ്റ്റൻഷൻ സ​െൻറർ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ആർ. പ്രഗാഷ് ഉദ്ഘാടനം ചെയ്തു. െഎക്യ മലഅരയ മഹാസഭ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ശ്രീശബരീശ കോളജ് പട്ടിക വർഗ മാനേജ്മ​െൻറിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ എയ്ഡഡ് കോളജാണ്. െഎക്യമലഅരയ മഹാസഭ പ്രസിഡൻറ് സി.ആർ. ദിലീപ്കുമാർ മൊബൈൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. സജീവ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ പ്രഫ. എം.എസ്. വിശ്വംഭരൻ അധ്യക്ഷതവഹിച്ചു. 'ഇന്ത്യൻ ഭരണഘടനയും സംവരണവും' വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. ഗംഗാധരൻ പ്രബന്ധം അവതരിപ്പിച്ചു. കോളജ് മാനേജർ കെ.കെ. വിജയൻ സന്ദേശം നൽകി. മലഅരയ വനിത സംഘടന പ്രസിഡൻറ് ഷൈലജ നാരായണൻ, അയ്യപ്പധർമ സംഘം ജനറൽ സെക്രട്ടറി കെ.എൻ. പദ്മനാഭൻ, യുവജന സംഘടന പ്രസിഡൻറ് കെ.ജി. ഗീതു, കോഒാപറേറ്റിവ് സൊസൈറ്റി വൈസ് പ്രസിഡൻറ് ഷാജി പാലക്കാട്ട്, എക്സ്റ്റൻഷൻ സ​െൻറർ പ്രോജക്ട് ഡയറക്ടർ വി.ജി. ഹരീഷ്കുമാർ, പ്രോഗ്രാം കോഒാഡിനേറ്റർ പി.എം. അനിജമോൾ തുടങ്ങിയവർ സംസാരിച്ചു. പീരുമേട്ടിലെ വരൾച്ചക്ക് പരിഹാരമായി വേനൽമഴ പീരുമേട്: തുടർച്ചയായ മൂന്ന് ദിവസം ലഭിച്ച വേനൽമഴ പീരുമേട് മേഖലയിലെ വരൾച്ചക്ക് പരിഹാരമായി. ജലസ്രോതസ്സുകളിലും മറ്റും നീരൊഴുക്ക് ആരംഭിച്ചു. വെള്ളിയാഴ്ച 11 മില്ലിമീറ്ററും വ്യാഴാഴ്ച 56, ബുധൻ 18 മില്ലിമീറ്റർ മഴയും പെയ്തു. അഴുത ഡൈവർഷൻ പദ്ധതിയുടെ ടണലിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് നീരൊഴുക്കും ആരംഭിച്ചു. വറ്റിവരണ്ട വളഞ്ചാങ്കാനത്തെ വെള്ളച്ചാട്ടത്തിലും ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. സ്വകാര്യ തേയിലത്തോട്ടങ്ങൾ. ഏലത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ നിർമിച്ചിട്ടുള്ള ചെക്ക്ഡാമുകളിലും വെള്ളം എത്തി. ഇടുക്കിയിലേക്ക് നീരൊഴുക്ക് ഉണ്ടായത് അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നതിന് പരിഹാരമായെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story