Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 5:30 AM GMT Updated On
date_range 2018-02-11T11:00:00+05:30സി.പി.െഎ ഇടുക്കി ജില്ല സമ്മേളനത്തിന് പതാക ഉയർന്നു
text_fieldsനെടുങ്കണ്ടം: സി.പി.െഎ ഇടുക്കി ജില്ല സമ്മേളനത്തിന് നെടുങ്കണ്ടത്ത് തുടക്കമായി. 14 വരെയാണ്സമ്മേളനം. ശനിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്മൃതി യാത്രകൾ നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ സംഗമിച്ച് സംയുക്തമായി സമ്മേളനസ്ഥലത്ത് എത്തി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എ. കുര്യൻദീപശിഖയും ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പതാകയും സ്വാഗതസംഘം ജനറൽ കൺവീനർ പി.കെ. സദാശിവൻ കൊടിമരവും സി.യു. ജോയി ബാനറും ഏറ്റുവാങ്ങി. സി.എ. കുര്യൻ ദീപം തെളിയിച്ചു. സ്വാഗതസംഘം ചെയർമാൻ സി.കെ. കൃഷ്ണൻകുട്ടി പതാകയും ഉയർത്തി. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചുവപ്പുസേന മാർച്ചും ബഹുജനറാലിയും നടക്കും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം നടക്കും. സമ്മേളനം സി.പി.െഎ കേന്ദ്ര സെക്രേട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ പി.കെ. സദാശിവൻ സ്വാഗതം പറയും. മുൻ റവന്യൂ വകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രൻ, ദേശീയ കൺേട്രാൾ കമീഷനംഗം സി.എ. കുര്യൻ, സി.പി.െഎ ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചു റാണി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, ഇ.എസ്. ബിജിമോൾ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. സ്വാഗതസംഘം ട്രഷറർ സി.യു. ജോയി നന്ദി പറയും. കുടുംബവഴക്ക്: ഭാര്യാമാതാവിനും യുവാവിനും പരിക്ക്; ഒരാൾ അറസ്റ്റിൽ കുമളി: കലഹത്തിനിടെ ഗുരുതര പരിക്കേറ്റ അമ്മായിഅമ്മയെയും മരുമകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ അറസ്റ്റു ചെയ്തു. കുമളി കൊല്ലംപട്ടട വട്ടോത്ത് വീട്ടിൽ അക്കാമ്മ ജോസ് (60), ഇവരുടെ മകൾ ജൂലിയുടെ ഭർത്താവ് പാറത്തോട്കീരം ചിറകുന്നേൽ ബിജു എന്ന തോമസ് വർഗീസ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ബിജുവിെൻറ സഹോദരൻ ബിനുവിനെയാണ് (38) പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: മസ്കറ്റിൽ നിന്നെത്തിയ ബിജു തിരികെ പോകാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ, ബിജുവിെൻറ പാസ്പോർട്ടും മറ്റ് രേഖകളും നൽകാൻ അക്കാമ്മ തയാറായില്ല. ഇതിനെ തുടർന്ന് കുറച്ചു നാളായി നിലനിന്നിരുന്ന തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രി അക്കാമ്മയുടെ വീട്ടിൽ ബിജുവും ബിനുവും എത്തിയെങ്കിലും വാതിൽ തുറക്കാൻ അക്കാമ്മ തയാറായില്ല. ഇതിനെ തുടർന്ന് വലിയ കല്ല് ഉപയോഗിച്ച് വാതിൽ ഇടിച്ചു തുറക്കുകയായിരുന്നത്രേ. വീടിനുള്ളിൽ പ്രവേശിച്ച ബിജുവിനെ കറിക്കരിയാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അക്കാമ്മ വെട്ടി. ഇടതു കൈക്കും തലക്കും മുറിവേറ്റ ബിജു തടി കഷണം ഉപയോഗിച്ച് അക്കാമ്മയെ അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചോര വാർന്നുകിടന്ന അക്കാമ്മയെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നില ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവേറ്റ ബിജുവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിനെ എസ്.ഐ ചാർളി തോമസ്, ഷിബു ജോൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അമ്മായിഅമ്മക്കും മരുമകനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തൊടുപുഴ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തിരശ്ശീല വീഴും തൊടുപുഴ: തൊടുപുഴ ഫിലിം ഫെസ്റ്റിവലിന് ഞായറാഴ്ച തിരശ്ശീല വീഴും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10.30ന് മലയാള ചിത്രം പശു, ആറിന് പാതിരാകാലം എന്നിവ പ്രദർശിപ്പിക്കും. ഉച്ചക്ക് രണ്ടുമുതൽ മത്സരവിഭാഗം സിനിമകളുടെ പ്രദർശനം നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ അഡ്വ. ജോയിസ് ജോർജ് എം.പി പുരസ്കാരങ്ങൾ വിതരണം ചെയ്യും. സംവിധായകരായ പ്രിയനന്ദനൻ, ഡോ. ബിജു, ദിലീഷ് നായർ, എം.ഡി. സുകുമാരൻ എന്നിവർ പങ്കെടുക്കും. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ റിനി ജോഷി, നിർമല ഷാജി, സുമമോൾ സ്റ്റീഫൻ, മുനിസിപ്പൽ കൗൺസിലർമാരായ പി.എം. ഷാഹുൽ ഹമീദ്, രേണുക രാജശേഖരൻ, സാംസ്കാരിക പ്രവർത്തകരായ ആർ.കെ. ദാസ് മലയാറ്റിൽ, പി.എം. നാരായണൻ, പി.എൻ. ഉണ്ണികൃഷ്ണൻ, നിഷസോമൻ, ഫിലിം സൊസൈറ്റി പ്രസിഡൻറ് യു.എ. രാജേന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ, വൈസ് പ്രസിഡൻറ് എൻ. രവീന്ദ്രൻ എന്നിവരും സംസാരിക്കും.
Next Story