Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാലചന്ദ്രമേനോനെ...

ബാലചന്ദ്രമേനോനെ ആദരിച്ചതിനെതിരെ മധു ജനാർദനൻ

text_fields
bookmark_border
കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ നടൻ ബാലചന്ദ്രമേനോനെ ആദരിച്ചതിനെതിരെ ചലച്ചിത്ര അക്കാദമി അംഗം മധു ജനാർദനൻ. 'ചലച്ചിത്ര േമളയിൽ എന്ത് കാരണത്താലാണ് ബാലചന്ദ്രമേനോനെ ആദരിച്ചതെന്ന് മനസ്സിലാകുന്നില്ല. ത​െൻറ എല്ലാ സിനിമകളിലും നായകനെക്കൊണ്ട് നായികയുടെ കരണത്ത് അടിപ്പിക്കുമെന്ന് പറഞ്ഞ ബാലചന്ദ്രേമനോനെ ചലച്ചിത്രഅക്കാദമിയുടെ നേതൃത്വത്തിലെ േമളയിൽ ആദരിച്ചത് ഒട്ടും ഉചിതമായില്ല' -അദ്ദേഹം പറഞ്ഞു. കോട്ടയം ബസേലിയോസ് കോളജിൽ നടക്കുന്ന വനിതാസാഹിതി ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രമേള നടി അനുമോൾ ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story