Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 5:26 AM GMT Updated On
date_range 2018-02-11T10:56:59+05:30കേന്ദ്രവാണിജ്യമന്ത്രി ഏപ്രിൽ അവസാനം കോട്ടയത്ത് എത്തും ^കണ്ണന്താനം
text_fieldsകേന്ദ്രവാണിജ്യമന്ത്രി ഏപ്രിൽ അവസാനം കോട്ടയത്ത് എത്തും -കണ്ണന്താനം േകാട്ടയം: ദേശീയ റബർനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഏപ്രിൽ അവസാനം േകന്ദ്രവാണിജ്യമന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തി കര്‍ഷക, വ്യാപാര പ്രതിനിധികളെ നേരില്‍ കാണുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പാർലെമൻറ് സമ്മേളനം കഴിഞ്ഞാൽ ഉടനാകും സന്ദർശനം. ഇതിെൻറ ഭാഗമായാണ് ഞായറാഴ്ച യോഗം ചേരുന്നത്. ഇൗ ചർച്ചയിലെ നിർദേശങ്ങൾ അടക്കം ഉൾപ്പെടുത്തി റബർ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദ റിപ്പോർട്ട് തയാറാക്കും. ഇത് വാണിജ്യമന്ത്രിക്ക് സമർപ്പിക്കും. ഇതിനുശേഷമാകും സന്ദർശനം. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ നേരിട്ട് കേരളത്തിൽ എത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും കണ്ണന്താനം 'മാധ്യമ'ത്തോട് പറഞ്ഞു. കർഷകരെ കണ്ടശേഷം മടങ്ങുന്ന മന്ത്രി ഡൽഹിയിലെത്തി വിദഗ്ധരുമായുള്ള ആലോചനകള്‍ക്കുശേഷം റബർ നയം പ്രഖ്യാപിക്കും. റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാശ്രമങ്ങളും നടത്തും. പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ട്. അതിനാൽ, പരിഹാരത്തിന് ആത്മാർഥമായ എല്ലാ ശ്രമവുമുണ്ടാകും. കർഷകരുെട പ്രശ്നങ്ങൾ േകൾക്കാനാണ് ഇപ്പോൾ യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story