Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമലയോര ഹൈവേ: ടെൻഡർ...

മലയോര ഹൈവേ: ടെൻഡർ പൂർത്തിയായി

text_fields
bookmark_border
ചെറുതോണി: മലയോര ഹൈവേയുടെ ടെൻഡർ നടപടി പൂർത്തിയായതായി ജോയിസ് ജോർജ് എം.പി അറിയിച്ചു. 2014ൽ കുറത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള റോഡുനിർമാണം വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞതോടെ ഹൈവേയുടെ തുടർ പ്രവർത്തനങ്ങൾ ആശങ്കയിലായിരുന്നു. 2014 സെപ്റ്റംബർ 22മുതൽ 26 വരെ ഇതിനെതിരെ നേര്യമംഗലം ഫോറസ്റ്റ് ഓഫിസിനുമുന്നിൽ നിരാഹാരസമരവും നടന്നിരുന്നു. ആവറുകുട്ടി മാമലക്കണ്ടം മുതൽ ഇളംബ്ലാേശരിവരെ 6.5 കിലോമീറ്ററാണ് പുനർ നിർമിക്കുന്നത്. ഇതിന് മൂന്നുകോടി അനുവദിച്ച് ടെൻഡർ പൂർത്തിയായി. കരാറെടുത്തയാൾ എഗ്രിമ​െൻറും െവച്ചു. ഈ മാസം നിർമാണോദ്ഘാടനം നടത്താൻ കഴിയുമെന്നും എം.പി പറഞ്ഞു. 18കലുങ്കും 14ചെറിയ ചപ്പാത്തും റോഡി​െൻറ ഭാഗമായി നിർമിക്കേണ്ടതുണ്ട്. അനധികൃത കുഴൽക്കിണർ നിർമാണം വ്യാപകം നെടുങ്കണ്ടം: ജില്ലയിൽ കുഴൽക്കിണർ നിർമാണം വ്യാപകം. അനധികൃത കുഴൽക്കിണറുകൾ ഏറെ ദുരിതം വിതക്കുന്നതായ കണ്ടെത്തലിനെത്തുടർന്ന് വർഷന്തോറും നിർമാണം നിരോധിക്കുന്നുണ്ടെങ്കിലും ഭൂമി തുരക്കൽ തകൃതിയാണ്. സ്വകാര്യവ്യക്തികളും പൊതുസ്ഥാപനങ്ങളും കുഴൽക്കിണർ നിർമിക്കുമ്പോൾ ഭൂഗർഭ ജലവകുപ്പുൾപ്പെടെ അറിഞ്ഞിരിക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടാറില്ല. ത്രിതല പഞ്ചായത്തുകളും സർക്കാർ ഏജൻസികളും വിവിധ പദ്ധതികളിൽെപടുത്തി നിർമിച്ചുനൽകിയതുൾപ്പെടെ ജില്ലയിൽ പതിനയ്യായിരത്തോളം കുഴൽക്കിണറുള്ളതായാണ് അനൗദ്യോഗിക കണക്ക്. ചെറുകിട നാമമാത്ര കർഷകർക്ക് കാർഷികാവശ്യങ്ങൾക്ക് 50 ശതമാനം സബ്സിഡിയോെടയാണ് ഭൂഗർഭ ജലവകുപ്പ് കുഴൽക്കിണറുകൾ നിർമിച്ചുനൽകിയത്. ജില്ലയിൽ ഭൂഗർഭജലത്തി​െൻറ അളവ് അപകടകരമായ അവസ്ഥയിലായതിനാൽ കഴിഞ്ഞവർഷവും കുഴൽക്കിണർ നിർമാണം രണ്ടുമാസത്തേക്ക് നിരോധിച്ചിരുന്നു. എന്നാൽ, ഭൂമി കുഴിക്കൽ തുടർന്നു. ഇപ്പോഴും ജലക്ഷാമം പരിഹരിക്കാൻ ഗ്രാമപഞ്ചായത്തും ഭൂഗർഭ ജലവകുപ്പും ജില്ലഭ രണകൂടവുമടക്കം പഴയ കുഴൽക്കിണറുകൾ സംരക്ഷിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ജില്ലയിൽ തമിഴ്നാടുമായി അതിർത്തിപങ്കിടുന്ന ഹൈറേഞ്ച് പ്രദേശങ്ങളിലാണ് ഉപരിതല ഉറവകൾ ഏറ്റവും കുറവ്. ഈ വർഷം മഴ തരക്കേടില്ലാതെ കിട്ടിയിട്ടും ജില്ലയിൽ മിക്കയിടത്തും കിണറുകളിലെ ജലനിരപ്പ് ഉയരാത്തതി​െൻറ കാരണം കുഴൽക്കിണർ നിർമാണമാണെന്നാണ് സൂചന. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പൻചോല, രാജാക്കാട്, രാജകുമാരി, സേനാപതി, വണ്ടന്മേട്, ഇരട്ടയാർ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. മുമ്പ് ഗാർഹികാവശ്യത്തിനായി കുഴൽക്കിണറുകൾ 100അടിയോളം താഴ്ത്തുമ്പോൾ വെള്ളം ലഭിച്ചിരുന്നു. ഇപ്പോൾ 800 അടിവരെ താഴ്ത്തിയാലും വെള്ളം കിട്ടാറില്ല. അതനുസരിച്ച് വിണ്ടും നിർമാണം കൊഴുക്കുകയാണ്. പൂപ്പാറയിൽ ഗവ. കോളജ് അനുവദിച്ചു നെടുങ്കണ്ടം: തോട്ടം മേഖലയിലെ വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഒരുക്കാൻ കഴിയും വിധം പൂപ്പാറയിൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് അനുവദിച്ചതായി മന്ത്രി എം.എം. മണിയുടെ ഓഫിസ് അറിയിച്ചു. ബജറ്റിൽ പദ്ധതിവിഹിതം ഉൾക്കൊള്ളിച്ച് കോളജിനായി നടപടിക്രമങ്ങൾ വേഗത്തിലാക്കി. നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തൻപാറ, സേനാപതി, ചിന്നക്കനാൽ മേഖലകളിലെ വിദ്യാർഥികളുടെ ഉന്നത പഠനസൗകര്യത്തിനാണ് ശാന്തൻപാറ പഞ്ചായത്തിൽ കോളജ് അനുവദിച്ചത്. കോളജിനായി ശാന്തൻപാറ പഞ്ചായത്ത് അേഞ്ചക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ ഒരുങ്ങുന്നതോടെ കോളജ് യാഥാർഥ്യമാകും. പി.ജി, യു.ജി കോഴ്സുകൾ ആദ്യഘട്ടത്തിൽ ആരംഭിക്കും. ഇതിനുശേഷം കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകളും ആരംഭിക്കും. മേഖലയിലെ വിദ്യാർഥികൾ കൂടുതലായും തമിഴ്നാട്ടിലെ സ്വകാര്യ കോളജുകളെയാണ് ആശ്രയിക്കുന്നത്. ഉടുമ്പൻചോല താലൂക്കിലെ ആളുകളുടെ നിരന്തര അഭ്യർഥന മാനിച്ചാണ് കോളജിന് സർക്കാർ അനുമതിനൽകിയതെന്ന് എം.എം. മണി പത്രക്കുറിപ്പിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story