Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 5:38 AM GMT Updated On
date_range 2018-02-10T11:08:59+05:30കസ്തൂരിരംഗൻ റിപ്പോർട്ട്: അന്തിമ വിജ്ഞാപനം വൈകില്ല ^എം.പി
text_fieldsകസ്തൂരിരംഗൻ റിപ്പോർട്ട്: അന്തിമ വിജ്ഞാപനം വൈകില്ല -എം.പി ചെറുതോണി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്ന് ജോയ്സ് ജോർജ് എം.പി. ഇതുസംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ. ഹർഷ്വർധൻ ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു. െവള്ളിയാഴ്ച വൈകീട്ട് ഡൽഹിയിൽ എം.പിമാർ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പുലഭിച്ചത്. പശ്ചിമഘട്ട മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും ആവശ്യമായ ഭൂപടവും റിപ്പോർട്ടുകളും ലഭിച്ച സാഹചര്യത്തിൽ ഇനിയും അന്തിമവിജ്ഞാപനം നീട്ടിക്കൊണ്ടുപോകരുതെന്ന് എം.പിമാർ ആവശ്യപ്പെട്ടു. 2013 നവംബർ 13ലെ കരടുവിജ്ഞാപനത്തിലൂടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനിൽക്കുന്നതിനാൽ നിർമാണസാമഗ്രികൾപോലും ലഭ്യമല്ലാത്ത സാഹചര്യം മന്ത്രിയെ ധരിപ്പിച്ചു. അന്തിമ വിജ്ഞാപനം തയാറാക്കുന്നതിന് ഉദ്യോഗസ്ഥന്മാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. എം.പിമാരായ എ. സമ്പത്ത്, എം.ബി. രാജേഷ്, പി.കെ. ബിജു, ഇന്നസെൻറ്, സി.എൻ. ജയദേവൻ, നളിൻ കുമാർ കട്ടീൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Next Story