Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 5:38 AM GMT Updated On
date_range 2018-02-10T11:08:59+05:30ചൂട്: കോഴികളിൽ റാണിക്കെട്ട് രോഗം
text_fieldsപത്തനംതിട്ട: ചൂട് കൂടിയതോടെ കോഴികളിൽ റാണിക്കെട്ട് അടക്കം രോഗങ്ങൾ പടരുന്നു. ഇറച്ചിക്കോഴികളിലാണ് വ്യാപകം. തമിഴ്നാട്ടിൽ ആയിരക്കണക്കിന് കോഴി ചത്തതായാണ് വിവരം. രോഗ പ്രതിരോധ കുത്തിവെപ്പ് നൽകാത്ത കോഴികളിലാണ് രോഗം പിടിെപടുന്നത്. വേനൽക്കാലത്ത് സാധാരണ കോഴിവസന്ത പതിവാണ്. ഇത് മുൻകൂട്ടി കണ്ട് പ്രതിരോധമരുന്ന് നൽകാറുണ്ട്. നേരേത്ത എല്ലാ ശനിയാഴ്ചകളിലും മൃഗാശുപത്രികളിൽ രോഗപ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. എന്നാൽ, കേന്ദ്രപദ്ധതി വന്നതോടെ ആറു മാസത്തിലൊരിക്കൽ വീടുകളിൽ എത്തിയാണ് വളർത്തുകോഴികൾക്ക് അടക്കം പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ഇതിന് കുടുംബശ്രീ ഉൾപ്പെടെ ഏജൻസികളെയാണ് ചുമതലപ്പെടുത്താറ്. ഇത് ഫലപ്രദമല്ലെന്നാണ് മൃഗക്ഷേമരംഗത്തുള്ളവർ പറയുന്നത്. കുത്തിവെക്കാൻ വേണ്ടത്ര പരശീലനം ലഭിക്കാത്തവരെയാകും പലപ്പോഴും നിയോഗിക്കുക. ഇറച്ചിക്കോഴികൾക്ക് ഫാമിൽ തന്നെയാണ് പ്രതിരോധ വാക്സിൻ നൽകുന്നത്. നാലാം ദിവസവും 12ാം ദിവസവുമാണ് ഇത് നൽകുന്നതെന്ന് കോഴികർഷകനായ ഷാജി മുല്ലക്കരി പറഞ്ഞു. കണ്ണിൽ വേണം വാക്സിൻ ഒഴിക്കാൻ. ഇത് പലരും ചെയ്യാത്തതാണ് രോഗം വരാനും കൂട്ടത്തോടെ ചാകാനും കാരണം. രോഗം വന്നശേഷം ചികിത്സയില്ല. എന്നാൽ, വ്യാവസായികാടിസ്ഥാനത്തിൽ കോഴിയെ വളർത്തുന്നവർ ഇത് ശ്രദ്ധിക്കാറില്ല. സംസ്ഥാനത്ത് 1.20 കോടി കോഴി ഉണ്ടെന്നാണ് കണക്ക്. എല്ലാവർഷവും കോഴി ചാകാറുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വിവിധ പദ്ധതികളിൽപെടുത്തി എല്ലാ വർഷവും കോഴിയെ നൽകുന്നതിനാൽ ഇൗ കണക്കിൽ വലിയ വ്യത്യാസം വരാറില്ല. ഇതേസമയം, റാണിക്കെട്ടിെനതിരെ ജാഗ്രതപാലിക്കാൻ തമിഴ്നാട്ടിലെ വ്യവസായികൾക്ക് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകി. സ്വന്തം ലേഖകൻ
Next Story