Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 5:35 AM GMT Updated On
date_range 2018-02-10T11:05:59+05:30ജില്ല ബാങ്ക് കാഷ്യറുടെ മരണം കൊലപാതകം; ഒാേട്ടാഡ്രൈവർ പിടിയിൽ
text_fieldsവണ്ണപ്പുറം (തൊടുപുഴ): തൊമ്മൻകുത്ത് നടക്കൽപാലത്തിനു സമീപം റബർ തോട്ടത്തിൽ ജില്ല ബാങ്ക് കാഷ്യറെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ ഒാേട്ടാ ഡ്രൈവർ വണ്ണപ്പുറം ആശാരിപറമ്പിൽ സൂരജിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. സമീപവാസിയായ തൊമ്മൻകുത്ത് സ്വദേശി പാലത്തിങ്കൽ ജോർജുകുട്ടി ആൻറണിയെയാണ് (51) വ്യാഴാഴ്ച രാവിലെ ജോർജുകുട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള പുരയിടത്തിന് സമീപത്തെ മീൻ കുളത്തിലേക്ക് പോകുന്ന വഴിയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജുകുട്ടിയുടെ മുഖത്തും കഴുത്തിലും പരിക്കുണ്ടായിരുന്നു. മൃതദേഹപരിശോധന നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ സർജൻ കഴുത്തിൽ നിരവധി ആന്തരിക മുറിവുകളുള്ളതായും ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്നും സൂചനനൽകി. തുടന്ന് നടന്ന അന്വേഷണത്തിലാണ് സമീപത്ത് വാടകക്ക് താമസിക്കുന്ന സൂരജ് പിടിയിലായത്. സൂരജിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപം വാടകക്ക് താമസിക്കുന്ന സ്ത്രീയുമായി പ്രതി സൂരജിന് അടുപ്പമുണ്ടായിരുന്നു. ഈ സ്ത്രീയുമായി മരിച്ച ജോർജും സൗഹൃദം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി പത്തരയോടെ സ്ത്രീയുടെ വീട്ടിലേക്ക് റബർ തോട്ടത്തിലൂടെ നടന്നുപോകുകയായിരുന്ന ജോർജിനെ സൂരജ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ചാടിവീണ് കഴുത്തിൽ പിടിമുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. കുറച്ചുസമയത്തിനകം കുഴഞ്ഞുവീണ ജോർജിനെ അവിടെത്തന്നെ ഉപേക്ഷിച്ച് സൂരജ് തൊട്ടടുത്ത വീട്ടിലേക്ക് പോയി. വ്യാഴാഴ്ച രാവിലെ ഏഴോടെ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് ജോർജിെൻറ മൃതദേഹം കണ്ടെത്തിയത്.
Next Story