Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
മുട്ടം: 11 കെ.വി ലൈനിൽ ജോലി നടക്കുന്നതിനാൽ മുട്ടം ടൗണിൽ ബുധനാഴ്ചരാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. ആശുപത്രിയുടെ സ്വിച്ച് ബോർഡുകൾ കത്തിനശിച്ചു മൂലമറ്റം: പെയിൻറിങ് ജോലിക്കായി ഭിത്തികൾ നനക്കുന്നതിനിടെ അറക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സ്വിച്ച് ബോർഡുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. രോഗികളെ കിടത്തുന്ന വാർഡിന് പുറ?മയുള്ള ഭിത്തിയിലെ സ്വിച്ച് ബോർഡുകളാണ് മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ കത്തിനശിച്ചത്. ആർക്കും പരിക്കില്ല. സംഭവമറിഞ്ഞ് മൂലമറ്റത്തുനിന്ന് അഗ്നിരക്ഷ സേന സ്ഥലത്തെത്തി. വയറുകൾ കൂട്ടിമുട്ടിയതാണ് അപകടകാരണമെന്നാണ് സൂചന. പുതിയ സ്വിച്ച് ബോർഡുകൾ സ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. അടിമാലി മാര്‍ക്കറ്റില്‍ തീപിടിത്തം അടിമാലി: ടൗണിലെ മാര്‍ക്കറ്റില്‍ തീപിടിത്തം. അഗ്നിരക്ഷ സേനയെത്തി തീയണച്ചതുമൂലം വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മാര്‍ക്കറ്റിലെ ഉണക്കമീന്‍ സ്റ്റാളി​െൻറ പിന്‍വശത്തെ മാലിന്യക്കൂമ്പാരത്തിന് തീയിട്ടിരുന്നു. എന്നാല്‍, ഇത് കച്ചവടക്കാരോട് പറഞ്ഞില്ല. തീപടര്‍ന്ന് പ്രദേശം മുഴുവന്‍ പുകപടലം നിറഞ്ഞതോടെയാണ് അറിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story