Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:35 AM GMT Updated On
date_range 2018-02-02T11:05:59+05:30കാട്ടാന ആക്രമണം ചെറുക്കാൻ മാങ്കുളത്ത് ഉരുക്കുവടം പദ്ധതി
text_fieldsഅടിമാലി: കാട്ടാന ആക്രമണത്തില്‍നിന്ന് കര്‍ഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കാൻ വനം വകുപ്പിെൻറ സംസ്ഥാനത്തെ ആദ്യ മാതൃക പദ്ധതി മാങ്കുളത്ത്. ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് പദ്ധതിക്കാണ് സര്‍ക്കാറിെൻറ അനുമതി. ഉരുക്ക് വടം ഉപയോഗിച്ച് ബലവത്തായ രീതിയില്‍ നിർമിക്കുന്ന ഈ റോപ് ഫെൻസിങ് കടന്ന് കാട്ടാനകൾ ജനവാസമേഖലയിലോ കൃഷിയിടങ്ങളിലോ പ്രവേശിക്കില്ലെന്നാണ് വനംവകുപ്പിെൻറ വിലയിരുത്തല്‍. തൂക്കുപാലത്തിനും െക്രയിനുകളിലും ഉപയോഗിക്കുന്ന ഇരുമ്പ് നിർമിത വടം ഉപയോഗിച്ചാണ് ക്രാഷ് ഗാര്‍ഡ് റോപ് നിർമിക്കുന്നത്. നിശ്ചിത അകലത്തില്‍ കാലുകള്‍ സ്ഥാപിച്ച് ഇലക്ട്രിക് ലൈന്‍ മാതൃകയിലാണ് ഇവ നിര്‍മിക്കുക. കാട്ടാന വലിച്ചാലോ, തള്ളിയാലോ ഇവക്ക് കേടുപാട് സംഭവിക്കില്ല. വൈദ്യുതിയോ വാര്‍ഷിക അറ്റകുറ്റപ്പണിയോ ഇതിന് ആവശ്യമില്ല. മാങ്കുളം വനം ഡിവിഷന് കീഴില്‍ ആനക്കുളം റേഞ്ചിലാണ് ഇത് നടപ്പാക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ ആനക്കുളത്തുനിന്ന് വലിയപാറകുടി വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തുന്നത്. പദ്ധതിയുടെ ടെൻഡർ നടപടി പൂര്‍ത്തിയായതായി ഡി.എഫ്.ഒ ബി.എന്‍. നാഗരാജന്‍ പറഞ്ഞു. മാങ്കുളം ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് വനം മന്ത്രി കെ. രാജു ആനക്കുളം സന്ദര്‍ശിച്ചപ്പോള്‍ നാട്ടുകാർ നൽകിയ നിവേദനത്തെ തുടര്‍ന്ന് അദ്ദേഹം പ്രഖ്യാപിച്ചതാണ് പദ്ധതി. വിജയിച്ചാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഏതാനും നാളുകള്‍ക്ക് മുമ്പ് കാട്ടാന ആനക്കുളം എസ്.ഡി കോണ്വൻറിെൻറ സെപ്ടിക് ടാങ്കില്‍ വീണത് വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് വേഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
Next Story