Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:20 AM GMT Updated On
date_range 2018-02-02T10:50:59+05:30മാണിയുടെ ലേഖനം വസ്തുത വിരുദ്ധം ^ഫ്രാൻസിസ് ജോർജ്
text_fieldsമാണിയുടെ ലേഖനം വസ്തുത വിരുദ്ധം -ഫ്രാൻസിസ് ജോർജ് കോട്ടയം: കെ.എം. മാണിയുടെ 'പ്രതിഛായ' ലേഖനം വസ്തുതകൾക്ക് നിരക്കാത്തതും സത്യവിരുദ്ധവുമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. 1974ൽ ഹൈറേഞ്ചിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കഷ്ടത അനുഭവിച്ച ജനങ്ങളെ സർക്കാർ അവഗണിച്ചപ്പോൾ കേരള കോൺഗ്രസ് ചെയർമാനായിരുന്ന കെ.എം. ജോർജിെൻറ നേതൃത്വത്തിലാണ് നിരാഹാര സത്യഗ്രഹം നടത്തിയത്. ആ സമരത്തിൽ കേരള കോൺഗ്രസ് നേതാക്കളല്ലാതെ മറ്റ് പാർട്ടി നേതാക്കളാരും പെങ്കടുത്തിരുന്നില്ല. ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടിലെ മലയോര കർഷകർക്കെതിരായുള്ള നിർദേശങ്ങൾ 2013ൽ കേന്ദ്ര, വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനത്തിലൂടെ നിയമമായി മാറിയപ്പോൾ കുടിയേറ്റ കർഷകർ പ്രതീക്ഷയോടെ കണ്ടിരുന്നത് കേരള കോൺഗ്രസിനെയാണ്. അതിന് മങ്ങലേറ്റപ്പോഴാണ് ആയിരക്കണക്കിന് മലയോര കർഷകർ മാണിയുടെ പാലായിലെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഒമ്പത് എം.എൽ.എമാരുടെ നേതാവായിരുന്ന മാണി അന്ന് ഉറച്ചനിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ പ്രശ്നപരിഹാരം ഉണ്ടാകുമായിരുന്നു. അന്ന് അതു ചെയ്യാതെ താനാണ് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ചത് എന്ന അവകാശവാദം വിചിത്രമാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
Next Story