Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:20 AM GMT Updated On
date_range 2018-02-02T10:50:59+05:30വിദേശ ഇന്ത്യക്കാരെ പരിഗണിക്കുമെന്ന് പ്രതീക്ഷ- ^എം.എ. യൂസുഫലി
text_fieldsവിദേശ ഇന്ത്യക്കാരെ പരിഗണിക്കുമെന്ന് പ്രതീക്ഷ- -എം.എ. യൂസുഫലി കൊച്ചി: ഗ്രാമീണ, അടിസ്ഥാന സൗകര്യ വികസന മേഖലകൾക്ക് ഉൗന്നൽ നൽകുന്ന കേന്ദ്ര ബജറ്റ് വളർച്ചാധിഷ്ഠിതവും പ്രതീക്ഷകൾ നൽകുന്നതുമാണെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. കാർഷിക മേഖലയിൽ ഉയർന്ന നിക്ഷേപവും വിളകൾക്ക് കൂടിയ താങ്ങുവിലയും പ്രഖ്യാപിക്കുന്ന ബജറ്റ് കർഷകർക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഭക്ഷ്യസംസ്കരണ മേഖലക്ക് കൂടുതൽ തുക വകയിരുത്തിയത് കർഷകർക്ക് ഗുണം ചെയ്യും. കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ലോകത്തെ ഏറ്റവും വലിയ ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം സമൂഹത്തിെൻറ എല്ലാ തട്ടിലുള്ളവർക്കും ആശ്വാസകരമാണ്. ദരിദ്രരുടെയും പ്രായമായവരുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാരെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. അവർക്ക് രാജ്യത്ത് കൂടുതൽ നിക്ഷേപത്തിന് അവസരമൊരുക്കുന്ന നിർദേശങ്ങളും പ്രഖ്യാപനങ്ങളും കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ സുതാര്യവും നടപടികൾ ലളിതവുമാക്കുമെന്നും പ്രതീക്ഷിക്കുന്നു -അദ്ദേഹം പറഞ്ഞു.
Next Story