മുണ്ടന്മുടി കൂട്ടക്കൊല: മുഖ്യപ്രതി അനീഷ്​ പൊലീസ് ​കസ്​റ്റഡിയിൽ

06:03 AM
10/08/2018
തൊടുപുഴ: മുണ്ടന്മുടിയിൽ മന്ത്രവാദിയെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി തേവർക്കുന്നേൽ അനീഷിനെ (30) കോടതിയിൽ ഹാജരാക്കി. ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ അ‍ഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കേസിലെ മറ്റൊരു പ്രതി തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കൊലയിലും മൃതദേഹം മറവ് ചെയ്യുന്നതിലും മറ്റാരെങ്കിലും പങ്കെടുത്തിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഇക്കാര്യങ്ങളക്കുറിച്ച് അറിയുന്നതിനായി കസ്റ്റഡിയിലുള്ള അനീഷിനെയും ലിബീഷിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നതിനാണ് പൊലീസി​െൻറ നീക്കം. ബുധനാഴ്ച അറസ്റ്റിലായ അനീഷിനെ വെള്ളിയാഴ്ച രാവിലെ അടിമാലിയിലും തുടർന്ന് കമ്പകക്കാനത്തെ കൊല നടന്ന വീട്ടിലും എത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ ഉദ്യേഗസ്ഥർ സൂചിപ്പിച്ചു. മോഷ്ടിച്ച സ്വര്‍ണവും പണവും ആയുധങ്ങളും പൂര്‍ണമായും കണ്ടെടുക്കാനായിട്ടില്ല.
Loading...
COMMENTS