Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളാപ്പള്ളി നടേശ​െൻറ ...

വെള്ളാപ്പള്ളി നടേശ​െൻറ എൽ.ഡി.എഫ് പ്രേമം കേസുകളിൽനിന്ന്​ രക്ഷപ്പെടാൻ-- ^വിദ്യാസാഗർ

text_fields
bookmark_border
വെള്ളാപ്പള്ളി നടേശ​െൻറ എൽ.ഡി.എഫ് പ്രേമം കേസുകളിൽനിന്ന് രക്ഷപ്പെടാൻ-- -വിദ്യാസാഗർ കോട്ടയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​െൻറ ഇപ്പോഴത്തെ എൽ.ഡി.എഫ് പ്രേമം കാപട്യമാണെന്ന് യോഗം മുൻ പ്രസിഡൻറ് അഡ്വ. സി.കെ. വിദ്യാസാഗർ. ക്രിമിനൽ കേസുകളിൽ മുങ്ങിത്താഴുന്നതിൽനിന്ന് കരകയറാനുള്ള കൗശലമാണ് ഇതിനുപിന്നിലെന്ന് എൽ.ഡി.എഫ് നേതൃത്വം തിരിച്ചറിയണം. നടേശൻ എൽ.ഡി.എഫിനോടും തുഷാർ വെള്ളാപ്പള്ളി ബി.ജെ.പിയോടും അടുപ്പം കാണിക്കുന്നത് അച്ഛനും മകനും തമ്മിലെ ഒത്തുകളിയാണ്. വമ്പന്മാർ പോലും ജയിലഴിക്കുള്ളിലായത് കണ്ടാണ് പിണറായി വിജയനെ സ്തുതിച്ച് വെള്ളാപ്പള്ളി ഇറങ്ങിയിരിക്കുന്നത്. മൈക്രോഫിനാൻസ് തട്ടിപ്പ്, എസ്.എൻ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് തുടങ്ങിയ കേസുകൾ മരവിപ്പിക്കാനാണ് വെള്ളാപ്പള്ളി എൽ.ഡി.എഫിനോടും ബെൽ ചിട്ടിക്കമ്പനിയുടെ വിദേശനാണ്യ വിനിയമചട്ടലംഘനവും വിദേശനിക്ഷപങ്ങളും അന്വേഷണവിധേയമാക്കാതിരിക്കാനാണ് തുഷാർ ബി.ജെ.പിയോടും അടുപ്പം കാണിക്കുന്നത്. ക്രീമിലെയർ പരിധി 15 ലക്ഷമായി ഉയർത്തണമെന്ന ദേശീയ പിന്നാക്ക കമീഷ​െൻറ ശിപാർശ തിരസ്കരിച്ച് എട്ടുലക്ഷമാക്കി മാത്രം ഉ‍യർത്തിയ കേന്ദ്ര തീരുമാനത്തിനെതിരെയും ഈഴവശാന്തിയെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതിലും പ്രതികരിക്കാൻ വെള്ളാപ്പള്ളിയും ബി.ഡി.ജെ.എസും തയാറായിെല്ലന്നും വിദ്യാസാഗർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story