Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർവേ പൂർത്തിയായി; 80...

സർവേ പൂർത്തിയായി; 80 വർഷമായി കാണാനില്ലാതിരുന്ന 'ഇന്ത്യൻ എമറാൾഡ്​' തുമ്പികളെ കണ്ടെത്തി

text_fields
bookmark_border
കുമളി: രാജ്യത്ത് എട്ടുപതിറ്റാണ്ട് മുമ്പ് മാത്രം കണ്ടിരുന്ന 'ഇന്ത്യൻ എമറാൾഡ്' വിഭാഗത്തിലെ തുമ്പികളെ പെരിയാർ വന്യജീവി സേങ്കതത്തിൽ കണ്ടെത്തി. മൂന്നു ദിവസമായി നടന്ന തുമ്പികളുടെ സർവേയിൽ കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 157 സ്പീഷിസുകളിൽ 77 സ്പീഷിസ് തുമ്പികളെയും പെരിയാർ കടുവ സേങ്കതത്തിൽ കണ്ടെത്താനായി. ഇതിൽ 43 ഇനം കല്ലൻ തുമ്പി (ഡ്രാഗൺ ഫ്ലൈ) വിഭാഗത്തിലും 34 ഇനം സൂചിത്തുമ്പി (ഡാംസൽ ഫ്ലൈ) വിഭാഗത്തിലും ഉൾപ്പെടുന്നവയാണ്. ഇതിൽതന്നെ പത്തിനം പശ്ചിമഘട്ടത്തിലെ സ്ഥാനീയ വിഭാഗത്തിൽ (എൻഡമിക്) ഉൾപ്പെടുന്നവയാണ്. സർവേയുടെ ഭാഗമായി കുങ്കുമനിഴൽതുമ്പി (പ്ലാറ്റിസ്റ്റിക്ട ഡെക്കാനെൻസിസ്), കാട്ടുമരതകൻ (ഹെമികോർഡുലിയ ഏഷ്യായാറ്റിക്ക), തീകറുപ്പൻ (എപ്പിതെമിസ് മാരീ), കാട്ടുവിരിച്ചിറകൻ (ഇൻഡോലെസ്റ്റസ് ഗ്രാസിലിസ്), ചെങ്കറുപ്പൻ അരുവിയൻ (യൂപീ ഫ്രാസറി) മുതലായ സ്ഥാനീയ വിഭാഗത്തിൽപെടുന്ന തുമ്പികളെ സർവേയിലെ വിവിധ ക്യാമ്പുകളിൽനിന്നായി റിപ്പോർട്ട് ചെയ്തു. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ഇന്ത്യൻ ഡ്രാഗൺഫ്ലൈ സൊസൈറ്റിയും വനം- വന്യജീവി വകുപ്പും സംയുക്തമായാണ് സർവേ നടത്തിയത്. ഫ്രേസർ എഫ്.സിയുടെ 'ഫോണ ഒാഫ് ബ്രിട്ടീഷ് ഇന്ത്യ' എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള ഇന്ത്യൻ എമറാൾഡ് ഇനത്തെ ഏകദേശം 80 വർഷത്തിനുശേഷമാണ് ഇൗ സർവേയിൽ കണ്ടെത്താനായത്. കേരളത്തിലെ 15ാമത്തെയും പെരിയാർ കടുവ സേങ്കതത്തിലെ ആദ്യത്തേതുമായ സർവേയാണ് നടന്നത്. പതിനഞ്ചോളം ക്യാമ്പുകളിലായി 81 പേർ അടങ്ങിയ ഗവേഷകരും വിദ്യാർഥികളും വനംവകുപ്പ് ജീവനക്കാരും സർവേയിൽ പെങ്കടുത്തു. തുലാത്തുമ്പികളുടെ (വണ്ടറിങ് ഗ്ലൈഡർ) ദേശാടന സ്വഭാവത്തെക്കുറിച്ചുള്ള നിരീക്ഷണം സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. പെരിയാർ റേഞ്ചിലെ ഇരവിങ്കലാർ, മണലാർ സെക്ഷനുകൾക്ക് കീഴിലുള്ള ക്യാമ്പിൽനിന്ന് ഇൗ ഇനം തുമ്പികളുടെ ദേശാടനദിശയും എണ്ണവും അടങ്ങുന്ന വിവരങ്ങൾ അംഗങ്ങൾ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. വലുപ്പത്തിൽ ചെറിയവരെങ്കിലും മനോഹാരിതയും ജീവിതചക്രത്തി​െൻറ സങ്കീർണതയിലും ചിത്രശലഭത്തോളം തന്നെ ശ്രദ്ധ അർഹിക്കുന്നവരാണ് തുമ്പികൾ. തങ്ങളുടെ ഇഷ്ടവാസസ്ഥലം തെരഞ്ഞെടുക്കുന്നതിൽ ജലാശയത്തി​െൻറ തോത്, ഒഴുക്കി​െൻറ തീവ്രത, ഉൗഷ്മാവ്, ആഴം, ജലാശയത്തിനുള്ളിലെ ചെടികൾ തുടങ്ങിയവ തുമ്പികൾ പരിഗണിക്കാറുണ്ട്. വെയിലും ജലാശയത്തി​െൻറ സാന്നിധ്യവും ആവശ്യമായ ഇവക്ക് ജലാശയ മലിനീകരണം തന്നെയാണ് പ്രധാന ഭീഷണി. ജൈവസൂചകങ്ങൾ എന്ന നിലയിൽ തുമ്പികൾക്ക് ഏറെ പ്രാധാന്യമുണ്ട്. മാത്രമല്ല പലയിനം പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ തുടങ്ങിയവയുടെ ഭക്ഷണമെന്ന നിലയിൽ ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണികളായും ഇവ വർത്തിക്കുന്നു. വേൾഡ് കൺസർവേഷൻ യൂനിയൻ നടത്തിയ നിരീക്ഷണത്തിൽ 13 ശതമാനത്തോളം തുമ്പികളും വംശനാശം നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ജലാശയങ്ങളിൽ കൊതുകുമുട്ടകളെയും കൂത്താടികളെയും തിന്നുന്ന ഗമ്പുസിയ മത്സ്യത്തിനു പകരം തുമ്പികളെ ഉപയോഗിക്കുന്നത് ഡെങ്കിപ്പനി നിയന്ത്രണത്തിന് ഫലപ്രദമാണെന്ന് മധുരയിലെ സ​െൻറർ ഫോർ റിസർച് ഇൻ മെഡിക്കൽ എൻറമോളജിയുടെ പഠനം വെളിപ്പെടുത്തുന്നു. തേക്കടിയിൽ നടന്ന സർവേക്ക് പെരിയാർ ഇൗസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ, അസി. ഫീൽഡ് ഡയറക്ടർ എൻ.പി. സജീവൻ, ഇന്ത്യൻ ഡ്രാഗൺ ഫ്ലൈ സൊസൈറ്റി പ്രസിഡൻറ് ഡോ. ത്യാഗി, സെക്രട്ടറി സി.ജി. കിരൺ, റേഞ്ച് ഫോറസ്റ്റ് ഒാഫിസർമാരായ എം.ജി. വിനോദ്കുമാർ, സുരേഷ് ബാബു, പ്രിയ ടി. ജോസഫ്, കെ.എം. അജീഷ്, സി.പി. സോമൻ, അനുരാജ്, വൈൽഡ് ലൈഫ് അസിസ്റ്റൻറ് പ്രമോദ് പാറക്കുഴിയിൽ, ഇക്കോളജിസ്റ്റ് പാട്രിക് ഡേവിഡ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story