Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകട്ടപ്പനയിൽ മൂങ്ങ...

കട്ടപ്പനയിൽ മൂങ്ങ നിശാശലഭത്തെ കണ്ടെത്തി

text_fields
bookmark_border
കട്ടപ്പന: മൂങ്ങ നിശാശലഭത്തെ കട്ടപ്പനയിൽ കണ്ടെത്തി. ഷോപ്പിങ് കോംപ്ലക്സി​െൻറ ഗോവണിപ്പടിക്ക് സമീപം ഞായറാഴ്ച രാവിലെ 10ഒാടെയാണ് ഇവയെ കണ്ടത്. മൂങ്ങയുടെ മുഖത്തോട് സാമ്യമുള്ള ശലഭത്തെ സൂക്ഷിച്ച് നിരീക്ഷിച്ചാൽ ഇരുചിറകുകൾക്കും മുകൾ ഭാഗത്തായി മുങ്ങയുടേത് പോലുള്ള കണ്ണുകൾ കാണാം. ബ്രൗൺ നിറത്തിൽ കാണുന്ന ചിറകുകൾക്ക് മധ്യഭാഗം പ്രത്യേക ഡിസൈനാണ്. ഇതി​െൻറ ഇരുവശങ്ങളിലുമാണ് കറുപ്പും കടുംമഞ്ഞയും നിറത്തിൽ കണ്ണുകൾ കാണുന്നത്. പശ്ചിമഘട്ട മേഖലയിൽ കാണുന്ന ടൈഗർ നിശാശലഭത്തോട് ഇതിന് സാമ്യമുണ്ട്. ഇംഗ്ലീഷിൽ ഒൗൾ ബട്ടർഫ്ലൈ എന്നാണ് അറിയപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story