ഭൂമിയാംകുളത്ത്​ റോഡ് വികസനത്തിനു തടസ്സമായി വൈദ്യുതി പോസ്​റ്റും ട്രാൻസ്​ഫോർമറും

05:38 AM
13/10/2017
ചെറുതോണി: റോഡ് വികസനത്തിനു തടസ്സമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കാൻ നടപടിയായില്ല. ഭൂമിയാംകുളം-വാസുപ്പാറ റോഡിലാണ് അപകടകരമായ നിലയിൽ ട്രാൻസ്ഫോർമറും പോസ്റ്റും നിലകൊള്ളുന്നത്. നിലവിൽ ടാറിങ് പൂർത്തിയായ സ്ഥലത്തുനിന്ന് 300 മീറ്റർ ദൂരം മാത്രമാണ് ടാറിങ് നടക്കാനുള്ളത്. ഇതി​െൻറ ഭാഗമായി എം.എൽ.എയും വാഴത്തോപ്പ് പഞ്ചായത്തും അനുവദിച്ച ഫണ്ടുകൾ ഉപയോഗിച്ച് റോഡി​െൻറ സംരക്ഷണ ഭിത്തി നിർമിച്ചിരുന്നു. റോഡിനു നടുവിലുള്ള വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിച്ചാൽ മാത്രമേ ടാറിങ് ആരംഭിക്കാനാകൂ. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രി എം.എം. മണിക്കും നാട്ടുകാർ പരാതി നൽകിയിരുന്നു. മന്ത്രി നിർദേശം നൽകിയിട്ടും ബോർഡ് അധികൃതർ ട്രാൻസ്ഫോർമർ മാറ്റാൻ തയാറാകുന്നില്ലെന്നാണ് പരാതി. വാഴത്തോപ്പ് പഞ്ചായത്തുവക ഹോമിയോ ആശുപത്രിയും മിനി സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നിടത്തേക്കുള്ള റോഡാണ് ടാറിങ് നടത്താനാകാതെ കിടക്കുന്നത്. കനത്ത മഴയിൽ റോഡിലെ മണ്ണ് ഒഴുകിപ്പോയും ഗർത്തങ്ങൾ രൂപപ്പെട്ടും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. ടാർ ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ അനങ്ങാപ്പാറനയം റോഡ് വികസനത്തിനു വിലങ്ങുതടിയായിരിക്കുകയാണ്. ദിവസവും നൂറുകണക്കിനു വിദ്യാർഥികളും യാത്രക്കാരും സഞ്ചരിക്കുന്ന വഴിയിൽ മൂന്നടിയോളം ഉയരത്തിൽ ഒരു സുരക്ഷയുമില്ലാതെയാണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. ഭൂമിയാംകുളം സ്വദേശിയും വിദ്യാർഥിയുമായ പുളിക്കക്കുന്നേൽ ബിബിൻ ബിനോയി മരിയാപുരത്ത് ട്രാൻസ്ഫോർമറിൽനിന്ന് ഷോക്കേറ്റ് മരിച്ചസംഭവം നാട്ടുകാരുടെ ഭീതി വർധിപ്പിക്കുന്നു. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിന് ഭൂമിയാംകുളം പള്ളിവക സ്ഥലം വൈദ്യുതി ബോർഡിനു വിട്ടുനൽകുകയും സ്ഥലത്ത് എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്ഫോർമറും പോസ്റ്റുകളും മാറ്റുന്നതി​െൻറ ചെലവിലേക്ക് 20,000 രൂപ നാട്ടുകാർ നൽകാമെന്നും സമ്മതിച്ചിരുന്നു. എന്നാൽ, ബോർഡ് അനുകൂല നടപടി സ്വീകരിച്ചില്ല. കൂടാതെ കൊച്ചുകുട്ടികൾക്കുപോലും എത്താവുന്ന വിധം ട്രാൻസ്ഫോർമറി​െൻറ ഫ്യൂസ് ഉൾപ്പെടെ നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ഇവ മാറ്റി സ്ഥാപിക്കാതെ റോഡ് വികസനവും അസാധ്യമാണ്. അടിയന്തരമായി ബോർഡ് അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ എ.ഇ ഓഫിസിലേക്ക് മാർച്ച് ഉൾപ്പെടെ സമരപരിപാടികൾക്ക് തയാറെടുക്കുകയാണ് ഭൂമിയാംകുളത്തെ നാട്ടുകാർ. ചെമ്പട്ടിക്കുടിയിൽ കുടിവെള്ളം എത്തിച്ചു മറയൂർ: കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിൽ ഒന്നായ ചെമ്പട്ടി ആദിവാസി കോളനിയിൽ കുടിവെള്ളം എത്തിച്ചു. കാന്തല്ലൂരിലെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ചെമ്പട്ടിക്കുടി. വേനൽ കാലത്തും മഴക്കാലത്തും ഒരേപോലെ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന കോളനിവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കണമെന്നത്. ഇവിടെ കഴിയുന്ന 42 ആദിവാസി കുടുംബം കുടിവെള്ളത്തിനു നീരുറവെയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ വേനലിൽ ഉറവ വറ്റിയതോടെയാണ് കോളനിവാസികൾ പ്രതിസന്ധിയിലായത്. ഗ്രാമപഞ്ചായത്ത് അംഗം ശിവൻരാജി​െൻറ ശ്രമഫലമായി ൈട്രബൽ ഡിപ്പാർട്മ​െൻറിൽനിന്ന് 56,000 രൂപ അനുവദിച്ചെങ്കിലും ഹോസുകൾ വാങ്ങാൻ പോലും കഴിയുമായിരുന്നില്ല. കുടിവെള്ളം കോളനിയിൽ എത്തിക്കുന്നതിനായി ഹോസുകൾ മലമുകളിലെത്തിക്കണമെങ്കിൽ ഒരു ലക്ഷത്തിലധികം രൂപ െചലവ് വരുമെന്നാണ് കണക്കാക്കിയിരുന്നത്. അനുവദിച്ച ഫണ്ട് പാഴാകാതിരിക്കാൻ പഞ്ചായത്ത് അംഗത്തി​െൻറ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് ഹോസുകൾ സ്ഥാപിക്കുന്ന ശ്രമകരമായ ജോലി ഏറ്റെടുത്ത് ഹോസ് സ്ഥാപിച്ചു. മൂന്നു ദിവസത്തെ ശ്രമഫലമായി പഞ്ചായത്ത് അംഗവും കോളനിവാസികളും തലച്ചുമടായി ഹോസുകൾ ചോലയുടെ മുകളിൽ പാമ്പൻപാറ -മത്താപ്പ് ഭാഗത്തെത്തിച്ച് ഉറവയിൽനിന്ന് കോളനിയിൽ വെള്ളം എത്തിക്കുകയായിരുന്നു. കോളനിവാസികളുടെ കൂട്ടായ ശ്രമഫലമായി എത്തിച്ച കുടിവെള്ള വിതരണത്തി​െൻറ ഉദ്ഘാടനം വാർഡ് അംഗം ശിവൻ രാജ് നിർവഹിച്ചു. ഫോേട്ടാ ക്യാപ്ഷൻ TDL5 ചെമ്പട്ടി ആദിവാസി കോളനിയിൽ പഞ്ചായത്ത് അംഗത്തി​െൻറ നേതൃത്വത്തിൽ കുടിവെള്ള ഹോസുകൾ സ്ഥാപിക്കുന്നു TDL6 ചെമ്പട്ടിക്കുടിയിലെ കുടിവെള്ള വിതരണ ഉദ്ഘാടനം പഞ്ചായത്ത് അംഗം ശിവൻരാജ് നിർവഹിക്കുന്നു
COMMENTS