പതിറ്റാണ്ട്​ പഴക്കം ഇനി പഴങ്കഥ; ആശംസ ഏറ്റുവാങ്ങി ആശംസ്​

05:34 AM
13/10/2017
മരങ്ങാട്ടുപിള്ളി: പത്തുവർഷം പഴക്കമുള്ള റെക്കോഡിനുമേലേക്ക് ഷോട്ട്പുട്ട് പായിച്ച് ആശംസ് വി. സുനിൽ. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് റവന്യൂ ജില്ല മീറ്റിലെ ഏറെ പഴക്കമുള്ള റെക്കോഡുകളിലൊന്ന് തിരുത്തി ആശംസ് താരമായത്. കോട്ടയം വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ആശംസ് വി. സുനിൽ 13.12 മീറ്റർ എറിഞ്ഞാണ് മീറ്റ് റെക്കോഡ് സ്വന്തം പേരിെനാപ്പം ചേർത്തത്. കായികമേളയുടെ രണ്ടാം ദിനത്തിലെ ആദ്യമീറ്റ് റെക്കോഡുമായിരുന്നു ഇത്. 2006-07ൽ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ്സിലെ ബി. രാജ​െൻറ 11.69 മീറ്റർ ഇതോടെ പഴങ്കഥയായി. സ്കൂളിലെ കായികധ്യാപിക ജയശ്രീയുടെ ശിക്ഷണത്തിലാണ് ആശംസി​െൻറ പരിശീലനം. കോട്ടയം തിരുവാതുക്കൽ വലിയപറമ്പിൽ സുനിലി​െൻറയും സിന്ധുവി​െൻറയും മകനാണ്. ഇതേ ഇനത്തിൽ െവള്ളിനേടിയ മണിമല സ​െൻറ് ജോർജ് സ്്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അലൻ അച്ചൻകുഞ്ഞും (11.85 മീറ്റർ ദൂരം) നിലവിലെ റെക്കോഡ് മറികടന്നു. അലന് ഡിസ്കസ് േത്രായിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് േത്രായിൽ രണ്ടാമതെത്തിയ മണിമല സ​െൻറ് ജോർജ് സ്കൂളിലെ എൻ.എം. സ്വാതിമോളും (22.78 മീറ്റർ) നിലവിലെ റെക്കോഡ് മറികടന്നു. ഇരുവരും ഒരേ ക്ലാസിലാണ് പഠിക്കുന്നതെന്നതും പ്രത്യേകതയായി. കായികാധ്യാപിക സുമ വർഗീസാണ് പരിശീലക.
COMMENTS