Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാനത്തിന്​ മറുപടി;...

കാനത്തിന്​ മറുപടി; യു.ഡി.എഫി​േലക്ക്​ സി.പി.​െഎയെ ക്ഷണിച്ചെന്ന പ്രസ്​താവനയിൽ ഉറച്ചുനിൽക്കുന്നു ^തിരുവഞ്ചൂർ

text_fields
bookmark_border
കാനത്തിന് മറുപടി; യു.ഡി.എഫിേലക്ക് സി.പി.െഎയെ ക്ഷണിച്ചെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു -തിരുവഞ്ചൂർ കോട്ടയം: സി.പി.െഎയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചു നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തലക്ക് വെളിവുള്ള ആരും കോൺഗ്രസുമായി സഹകരിക്കില്ലെന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറ പ്രസ്താവനയോട് പ്രതികരിച്ച് കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായി സഖ്യമാകാമെന്ന സി.പി.െഎ ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയത്തെക്കുറിച്ചാണ് പറഞ്ഞത്. ഇന്ത്യയടെ പൊതുരാഷ്ട്രീയ സ്ഥിതി മനസ്സിലാക്കണമെന്നും ഇക്കാര്യത്തിൽ തമാശ പറയേണ്ട കാര്യമില്ലെന്നും കാനത്തിന് മറുപടി നൽകി. കാനം രാജേന്ദ്രൻ എന്തുപറഞ്ഞാലും സി.പി.െഎ യു.ഡി.എഫി​െൻറ ഭാഗമാകണെമന്നതാണ് ത​െൻറ നിലപാട്. ഇടതു മുന്നണിയിലെ പീഡനവും അവഗണനയും സഹിച്ച് എത്രനാൾ തുടരാനാകുമെന്ന് സി.പി.െഎ ചിന്തിക്കണം. റവന്യൂമന്ത്രിക്കെതിരെ മന്ത്രിസഭയിെല മറ്റൊരംഗമായ എം.എം. മണി രംഗെത്തത്തിയത് സി.പി.െഎയോടുള്ള നിഷേധാത്മക നിലപാടിന് ഉദാഹരമാണെന്നും അദ്ദേഹം ആേരാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story