ഇടുക്കിയിൽ ഭൂചലനങ്ങൾ കൂടുതൽ; ശക്തി കൂടിയവയിലും മുന്നിൽ

05:36 AM
15/11/2017
ചെറുതോണി: സംസ്ഥാനത്ത് കൂടുതൽ ഭൂചലനം ഉണ്ടാകുന്ന ഇടുക്കി ജില്ലയിൽ തന്നെയാണ് ശക്തമായതിലും മുന്നിൽ. വലിയ ചലനങ്ങളിൽ അഞ്ചെണ്ണമാണ് ഇവിടെയുണ്ടായത്. തിങ്കളാഴ്ച പുലർച്ച അനുഭവപ്പെട്ടതടക്കം ചെറുചലനങ്ങൾ നിരവധിയാണ്. 20 വർഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായ ഭൂചലനങ്ങൾ ഇടുക്കിയിലെ ഭൂകമ്പമാപനിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ടും കാലപ്പഴക്കത്താൽ ദുർബലമായ മുല്ലപ്പെരിയാർ അണക്കെട്ടും സ്ഥിതിചെയ്യുന്ന ഇടുക്കിയിൽ 2000 ഡിസംബർ 12നാണ് ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടത്. അന്ന് റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത രേഖപ്പെടുത്തി. 2001 ജനുവരി ഏഴിന് തുടർചലനവും അനുഭവപ്പെട്ടു. തീവ്രത 4.8 ആയിരുന്നു. അതേവർഷം ഒക്ടോബർ 28ന് ജനങ്ങളിൽ ഭീതി പരത്തി വീണ്ടും 4.4 തീവ്രത രേഖപ്പെടുത്തി ചലനമുണ്ടായി. ഇതിനുശേഷം മൂന്ന് വർഷത്തിനിടെ നിരവധി ചെറിയ ഭൂചലനങ്ങളുമുണ്ടായി. 2005 മാർച്ച് 22ന് 3.5 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. 2011ൽ ഏഴ് തുടർചലനം ഉണ്ടായതിൽ ആദ്യത്തേതി​െൻറ തീവ്രത 3.8 ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഇതിനിടെ ഒമ്പതു മാസത്തിനുള്ളിൽ മൂന്നുതവണ ഭൂചലനമുണ്ടായി. കുളമാവിൽനിന്ന് 66 കി.മീ. അകലെയായിരുന്നു ഇതി​െൻറ പ്രഭവകേന്ദ്രം. തമിഴ്നാട്ടിലെ ഈറോഡിൽനിന്ന് 45 കി.മീ. വടക്കുകിഴക്കുള്ള കങ്കയത്ത് 2011 മാർച്ച് 16ന് 3.5 തീവ്രതയുള്ള ഭൂചനമുണ്ടായി. ഇതും ഇടുക്കി ഡാമിലെ ഭൂകമ്പമാപനിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 21ന് പുലർച്ച കോന്നിക്കടുത്ത് പ്രമാടം ഗ്രാമപഞ്ചായത്തിലെ ളാക്കൂർ, വെള്ളപ്പാറ, ഇളകൊള്ളൂർ എന്നിവിടങ്ങളിൽ നേരിയ ഭൂചലനങ്ങൾ ഉണ്ടായി. മാർച്ച് 16ന് 1.9 തീവ്രതയിൽ അടിമാലിക്ക് സമീപം ഭൂചലനമുണ്ടായി. മാങ്കുളം, ആനക്കുളം, ഇരിമ്പുപാലം എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ജനുവരിയിൽ പമ്പയിൽനിന്ന് മൂന്നര കി.മീ. അകലെ 2.7 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. ജൂൺ നാലിന് കുളമാവ് ഡാമിൽനിന്ന് 9.5 കി.മീ. അകലെ ഭൂചലനമുണ്ടായി. നവംബർ രണ്ടിന് കോന്നി അച്ചൻകോവിലാറി​െൻറ തീരത്തുള്ള പയ്യനാമൺ, അട്ടച്ചാക്കൽ എന്നിവിടങ്ങളിൽ റിക്ടർ സ്കെയിലിൽ രണ്ട് രേഖപ്പെടുത്തിയ ഭൂചലനങ്ങളുണ്ടായി. കുളമാവ് ഡാമിൽനിന്ന് 9.9 കി.മീ. അകലെ വെള്ളക്കാനം പ്രഭവകേന്ദ്രമായി നവംബർ നാലിന് ഭൂചലനമുണ്ടായി. 0.5 ആയിരുന്നു തീവ്രത. രണ്ടു ദിവസത്തിനുശേഷം ഇതേസ്ഥലത്തുതന്നെ 2.9 തീവ്രതയിൽ ഭൂചലനമുണ്ടായി. 2009ലും അഞ്ചുതവണ ഭൂചലനമുണ്ടായി. 2009 ജൂണിൽ ഇടുക്കി ഡാമിനടുത്തുള്ള ഭൂകമ്പമാപനിയിൽനിന്ന് ആറര കി.മീ. അകലെയുണ്ടായ ഭൂചലനം 1.4 തീവ്രത രേഖപ്പെടുത്തി. ഇതേമാസം തന്നെ തട്ടേക്കാട് ഉണ്ടായ ഭൂചനത്തി​െൻറ തീവ്രത 3.3 ആയിരുന്നു. സെപ്റ്റംബറിൽ ആറ്റിങ്ങൽ പ്രഭവകേന്ദ്രമായി ഉണ്ടായ ഭൂചനത്തി​െൻറ തീവ്രത 3.4 ആയിരുന്നു. ഇടുക്കി ജില്ലയിൽ ഇടുക്കി, കുളമാവ്, ആലടി, വള്ളക്കടവ് എന്നിവിടങ്ങളിലെ ഭൂകമ്പമാപനിയിൽ രേഖപ്പെടുത്തിയ ചലനങ്ങളാണ് ഇവയെല്ലാം. ഇതിൽ ആറ്റിങ്ങൽ, ഈറോഡ് എന്നിവ ഒഴികെ ബാക്കിയെല്ലാം ഇടുക്കി ജില്ലക്ക് അടുത്തുള്ള പ്രദേശങ്ങളാണ്. അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ മലയോരവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. പാടം നികത്താം, കുന്നിടിക്കാം; 'കണ്ണടക്കാൻ' പണം മുടക്കണമെന്ന് മാത്രം അടിമാലി: മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ വൻതോതിൽ പാടം നികത്തലും കുന്നിടിക്കലും. പരാതി നൽകിയാലും പരിഹാരമില്ലെന്ന് നാട്ടുകാർ. മന്നാങ്കണ്ടം വില്ലേജിൽ മച്ചിപ്ലാവ്, ചാറ്റുപാറ, മന്നാങ്കാല, കോയിക്കകുടി സിറ്റി, ഇരുന്നൂറേക്കർ, പൊളിഞ്ഞപാലം, ജാതിത്തോട്ടം തുടങ്ങിയ മേഖലകളിലാണ് നിയമവിരുദ്ധ പ്രവർത്തനം വ്യാപകമാകുന്നത്. ഒരുമാസത്തിനിടെ ഹെക്ടർകണക്കിന് നിലമാണ് ഇത്തരത്തിൽ നിരത്തിയത്. ചില വില്ലേജ് ജീവനക്കാരുടെയും പൊലീസ് അധികൃതരുടെയും ഒത്താശയോടെയാണ് നിലംനികത്തലും കുന്നിടിക്കലും. രാത്രി 10നും പുലർച്ചെ അഞ്ചിനും ഇടയിലാണ് ഇത്തരം പ്രവർത്തനം നടത്തുന്നത്. കൊച്ചി-മധുര ദേശീയപാതയിലൂടെ പായുന്ന ലോറികളിൽനിന്ന് മണ്ണ് റോഡിൽ വീഴുന്നതിനാൽ ചിലയിടങ്ങളിൽ പൊടിശല്യവും രൂക്ഷമാണ്. ഹൈവേ പൊലീസ് ദേശീയപാതയിലുണ്ടെങ്കിലും ഇവരും നടപടി സ്വീകരിക്കുന്നില്ല. വൈകീട്ട് അഞ്ചിന് ശേഷം റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ സ്വിച്ച് ഓഫാണ്. ചില സമയങ്ങളിൽ ഔദ്യോഗിക ഫോണുകൾ റിങ് ചെയ്യുമെങ്കിലും ഫോൺ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയാറുമല്ല. ഇത് മാഫിയക്ക് വേണ്ടിയാണെന്നാണ് ആരോപണം. ഒരു രാത്രി മണ്ണു മാന്തിയന്ത്രവും മൂന്ന് ടിപ്പറും പ്രവർത്തിക്കാൻ അനുവദിച്ചാൽ 10,000 രൂപവരെ പൊലീസ് ഉദ്യോഗസ്ഥർക്ക് കിട്ടുമേത്ര. വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ലഭിക്കുന്ന തുകയും ഉയരും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയാണ് മണ്ണുനീക്കം ചെയ്യാൻ പെർമിറ്റ് നൽകുന്നത്. സ്കൂൾ സമയങ്ങളിലും ഇത് പാടില്ല. എന്നാൽ, ഇവിടെ പകൽ മണ്ണെടുപ്പ് ഇല്ല.
COMMENTS