വൃദ്ധദമ്പതികളെ കാണാതായി; പൊലീസ്​ ​അന്വേഷണം ഉൗർജിതം

05:36 AM
15/11/2017
കോട്ടയം: അറുപറയിൽ ദമ്പതികളെ കാണാതായ രീതിയിൽ കോട്ടയത്തുനിന്ന് അപ്രത്യക്ഷമായ വൃദ്ധദമ്പതികൾക്കായി പൊലീസ് അന്വേഷണം ഉൗർജിമാക്കി. കെ.എസ്.ഇ.ബി റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ചമുതൽ കാണാതായത്. ബന്ധുക്കൾ ഈസ്റ്റ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടർ കോട്ടയം റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽനിന്ന് കണ്ടെത്തി. തിങ്കളാഴ്ച പുലർച്ച 2.53നാണ് റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ എത്തിയ ദമ്പതികൾ രണ്ടുദിവസെത്ത പാർക്കിങ് ഫീസ് നൽകിയാണ് പോയത്. രണ്ടുദിവസത്തിനകം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. അതേസമയം, വിശദ അന്വേഷണത്തിൽ വാഹനത്തി​െൻറ താക്കോലും രസീതും സ്കൂട്ടറിൽനിന്ന് കണ്ടെത്തി. ദമ്പതികൾ ഏതെങ്കിലും ധ്യാനകേന്ദ്രത്തിലുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതോടെ പോട്ട, അട്ടപ്പാടി ഉൾപ്പെടെ ധ്യാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുയാണ്. ദമ്പതികളുടെ ചിത്രങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് അയച്ചുനൽകിയിട്ടുണ്ട്. റെയിൽവേ സ്േറ്റഷനിൽ സി.സി ടി.വി കാമറയില്ലാത്തതിനാൽ ട്രെയിനിൽ പോയിട്ടുണ്ടാകുമോയെന്ന കാര്യവും വ്യക്തമല്ല. മൊബൈൽ ഫോൺ, എ.ടി.എം. കാർഡ്, പഴ്സ് എന്നിവയുൾപ്പെടെ സാധനങ്ങളും വീട്ടിൽനിന്ന് എടുത്തിട്ടില്ല. സാധാരണ പാൻറ്സ് ധരിക്കുന്ന എബ്രഹാമിന് മുണ്ടും ഷർട്ടുമാണ് വേഷം. പള്ളിയിൽ പോകുമ്പോൾ മാത്രമാണ് മുണ്ടും ഷർട്ടും ഉപയോഗിക്കാെറന്ന് മകൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇതോടെ എവിടെയെങ്കിലും ധ്യാനത്തിന് പോയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് മക്കൾ. വീടി​െൻറ മുകളിലത്തെനിലയിൽ മകനും കുടുംബവും താഴത്തെനിലയിൽ എബ്രഹാമും ഭാര്യയുമാണ് താമസിച്ചിരുന്നത്. ആതിനാൽ പുലർച്ച ദമ്പതികൾ വീടുവിട്ട വിവരം അറിഞ്ഞില്ലെന്ന് മകൻ പൊലീസിനോട് പറഞ്ഞു. ഡിവൈ.എസ്.പി സഖറിയ മാത്യു, ഇൗസ്റ്റ് സി.െഎ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലെ അന്വേഷണസംഘം സമീപത്തെ വ്യാപാരസ്ഥാപങ്ങളിലെ സി.സി ടി.വി കാമറകൾ പരിശോധിക്കും. അറുപറയില്‍നിന്ന് കാണാതായിട്ട് ഏഴുമാസം പിന്നിടുേമ്പാൾ മറ്റൊരു ദമ്പതികളുടെ തിരോധാനവും പൊലീസിന് തലവേദനയാകുന്നു.
COMMENTS