എം.പിയുടെ ജാള്യം കളവുമുതൽ കൈയോടെ പിടികൂടിയതിനാൽ ^-ഡീൻ

05:36 AM
15/11/2017
എം.പിയുടെ ജാള്യം കളവുമുതൽ കൈയോടെ പിടികൂടിയതിനാൽ -ഡീൻ തൊടുപുഴ: കളവുമുതൽ കൈയോടെ പിടികൂടുമ്പോൾ ഉത്തരം മുട്ടുന്ന അവസ്ഥയാണ് ഇടുക്കി എം.പിക്ക് ഇപ്പോഴുള്ളതെന്നും സ്വന്തം സർക്കാറാണ് തട്ടിപ്പ് പിടികൂടി പട്ടയം റദ്ദാക്കിയതെന്ന് ജോയിസ് ജോർജ് ഒാർക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. തെരഞ്ഞെടുപ്പ് വേളയിൽ സത്യവാങ്മൂലം നൽകിയപ്പോൾ, വിവാദഭൂമി കൈവശംവെക്കുന്നത് നിയമപ്രകാരമാണെന്ന് വ്യാജമായി സാക്ഷ്യപ്പെടുത്തുകയായിരുന്നു. എം.പിയായ ശേഷം അധികാരം ഉള്ളംകൈയിൽ വന്നതി​െൻറ ധാർഷ്ട്യത്തിൽ, നിയമത്തിന് അതീതനാണ് താനെന്ന മട്ടിൽ ഭരണ സംവിധാനത്തെ വെല്ലുവിളിക്കുകയായിരുന്നു. സാധാരണക്കാരന് ലഭിക്കുന്നതിനപ്പുറം അവസരങ്ങൾ ലഭിച്ചതിനുശേഷവും സ്വാഭാവിക നീതി ലഭിച്ചില്ലെന്ന വിലപിക്കൽ, അനിവാര്യമായ നിയമനടപടികളിൽനിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണ്. കൈയേറ്റത്തിനു കുടചൂടുന്ന സി.പി.എം ജില്ല നേതൃത്വം വരുംകാലങ്ങളിൽ ഇതിനു കനത്ത വിലനൽകേണ്ടി വരും. തമിഴ്, പട്ടിക ജാതി വിഭാഗത്തിൽപെട്ടവരെ കരുവാക്കി ഭൂമി തട്ടിപ്പ് നടത്തി സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കെ അന്തസ്സുണ്ടെങ്കിൽ ധാർമികത ഉയർത്തിപ്പിടിച്ച് എം.പി നിയമനടപടിക്ക് വിധേയനാകണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
COMMENTS