മുല്ലപ്പെരിയാർ: ഉന്നതാധികാര സമിതി സന്ദർശിച്ചു

05:36 AM
15/11/2017
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും ഉന്നതാധികാര സമിതിയുടെ അനുമതി വേണമെന്ന് ചൊവ്വാഴ്ച കുമളിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനമായി. ചെയർമാൻ ഗുൽഷൻ രാജി​െൻറ നേതൃത്വത്തിൽ കേരളത്തി​െൻറ പ്രതിനിധി ടിങ്കു ബിശ്വാൾ, തമിഴ്നാട് പ്രതിനിധി എസ്.കെ. പ്രഭാകർ എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, അണക്കെട്ടി​െൻറ ഗാലറി എന്നിവിടങ്ങളിൽ ഉന്നതാധികാര സമിതി സന്ദർശനം നടത്തി. സ്പിൽവേയിലെ മൂന്നാമത്തെ ഷട്ടർ ഉയർത്തിനോക്കി കാര്യക്ഷമത വിലയിരുത്തിയശേഷമാണ് സംഘം മടങ്ങിയത്. പുതിയ ചെയർമാ​െൻറ നേതൃത്വത്തിൽ കുമളിയിലെ ഒാഫിസിൽ നടന്ന യോഗത്തിൽ ഉപസമിതിയുടെ അണക്കെട്ട് സന്ദർശനം മാസത്തിലൊന്ന് നടത്താനും അണക്കെട്ടി​െൻറ വലിവും മറ്റു വിവരങ്ങളും രേഖപ്പെടുത്താനുള്ള ഉപകരണങ്ങൾ മൂന്നുമാസത്തിനകം സ്ഥാപിക്കാനും തീരുമാനിച്ചു. മുമ്പ് ഉന്നതാധികാര സമിതി തീരുമാനിച്ചതുപ്രകാരം സ്പിൽവേ ഷട്ടർ ഒാപറേറ്റിങ് മാന്വൽ തയാറാക്കി നൽകാൻ തമിഴ്നാട് ഇതുവരെ തയാറാകാത്തത് കേരളം സമിതിയുടെ ശ്രദ്ധയിൽപെടുത്തി. ഇതിനായി മൂന്നുമാസത്തിനകം പ്രത്യേകം യോഗം ചേരാനും സമിതിയുടെ അണക്കെട്ട് സന്ദർശനം 2018 ഏപ്രിലിൽ നടത്താനും യോഗം തീരുമാനിച്ചു. അണക്കെട്ടി​െൻറ സുരക്ഷക്കായി നിയോഗിക്കപ്പെട്ട പൊലീസ് സേനക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ കേരളം ആവശ്യപ്പെട്ടപ്പോൾ അണക്കെട്ടിലേക്കുള്ള വനത്തിലൂടെയുള്ള വഴി ടാർ ചെയ്യാനും വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിനുമുള്ള തടസ്സം നീക്കണമെന്നായിരുന്നു തമിഴ്നാടി​െൻറ ആവശ്യം. എന്നാൽ, ഇക്കാര്യങ്ങൾ പിന്നീട് പരിഗണിക്കാമെന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ സമിതി അംഗങ്ങൾക്ക് പുറെമ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്തു.
COMMENTS