മുല്ലപ്പെരിയാർ: കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക്​ അനുമതി നിഷേധിച്ച്​ അധികൃതരുടെ കള്ളക്കളി

05:36 AM
15/11/2017
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പോകാൻ ബോട്ട് സൗകര്യം ഒരുക്കാതെ മാധ്യമ പ്രവർത്തകരെ പെരുവഴിയിലാക്കി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ കള്ളക്കളി. ഒന്നര വർഷത്തിനുശേഷം ചൊവ്വാഴ്ച നടന്ന ഉന്നതാധികാര സമിതിയുടെ അണക്കെട്ട് സന്ദർശനത്തിനിടെയാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ജലവിഭവ വകുപ്പ് അനുമതി നിഷേധിച്ചത്. തമിഴ്നാട്ടിൽനിന്നുള്ള മാധ്യമ പ്രവർത്തകരെ രണ്ട് ബോട്ടുകളിലായി അണക്കെട്ടിലേക്ക് തമിഴ്നാട് അധികൃതർ കൊണ്ടുപോയി. പതിവുപോലെ അണക്കെട്ടിലേക്ക് പോകാൻ തേക്കടിയിലെത്തിയ കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ബോട്ട് സൗകര്യം ഒരുക്കിനൽകാതെ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ കടന്നുകളയുകയായിരുന്നു. തമിഴ്നാടിന് അനുകൂലമായി ജലവിഭവവകുപ്പിലെ ചില ഉദ്യോഗസ്ഥർ നീക്കം നടത്തുന്നെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയുള്ള കള്ളക്കളി നടന്നത്.
COMMENTS