Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2017 12:03 PM GMT Updated On
date_range 25 March 2017 12:03 PM GMTപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് മീനച്ചിലാറ്റിൽ ചാടിയ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
പാലാ: അർധരാത്രി ടൗണിൽ കണ്ട് ബാഗ് പരിശോധിക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് മീനച്ചിലാറ്റിൽ ചാടിയ രണ്ടുപേരെ ഫയർഫോഴ്സും പൊലീസും ചേർന്ന് പിടികൂടി. ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിൽ രാമപുരം വടക്കേകുഴിക്കാട്ട് സോനുവിനെ അറസ്റ്റുചെയ്തു. ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആളെ പാലാ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ അർധരാത്രി പാലായിലാണ് സംഭവം. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് മുളകുപൊടി, ചുറ്റിക, സ്ക്രൂൈഡ്രവർ, മറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെത്തി. ഹൈവേ പൊലീസ് സംഘം മെയിൻ റോഡിൽ െവച്ച് ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് ഓടി പാലാ വലിയപാലത്തിനുസമീപം റിവർവ്യൂ റോഡിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയത്. പിന്നാലെയെത്തിയ പൊലീസ് വിവരം ഫയർഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയും വെള്ളത്തിൽനിന്ന് കരക്കുകയറി കുറ്റിക്കാട്ടിൽ ഒളിച്ച ഇവരെ കണ്ടെത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story