Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.എസ്.​ഡി.എസ്...

സി.എസ്.​ഡി.എസ് ഉൾപ്പെടുന്ന നാലാം മുന്നണി രൂപവത്​കരിക്കും- ^പി.സി. ജോർജ്

text_fields
bookmark_border
സി.എസ്.ഡി.എസ് ഉൾപ്പെടുന്ന നാലാം മുന്നണി രൂപവത്കരിക്കും- -പി.സി. ജോർജ് കോട്ടയം: അടുത്ത നിയമസഭ െതരഞ്ഞെടുപ്പിൽ സി.എസ്.ഡി.എസ് ഉൾപ്പെടുന്ന നാലാം മുന്നണി രൂപവത്കരിക്കുമെന്ന് പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. ഭരണകൂടഭീകരതക്കും സി.പി.എമ്മി​െൻറ ദലിത് വേട്ടക്കുമെതിെര ചേരമ സാംബവ ഡെവലപ്മ​െൻറ് സൊസൈറ്റി (സി.എസ്.ഡി.എസ്) സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് സംഘടന നേതാക്കൾക്കെതിെര പ്രതികരിക്കുന്നവരുടെ നാവ് പിഴുതെറിയാനുള്ള തേൻറടം കാണിക്കണം. സി.പി.എമ്മിന് ഇപ്പോൾ ആവശ്യം പാവപ്പെട്ടവരെയല്ല, ഏറ്റവും വലിയ സമ്പന്നന്മാരെയാണ്. നിരപരാധികളെ അറസ്റ്റ് ചെയ്യുന്ന െപാലീസാണ് കേരളത്തിലുള്ളത്. ഒരു പാവപ്പെട്ട പെണ്ണിനെ ബലാത്സംഘം ചെയ്യാൻ നാലുവർഷം ഗൂഢാലോചന നടത്തിയെന്നാണ് െപാലീസ് പറയുന്നത്. ടി.പി വധക്കേസിൽ സത്യസന്ധമായ അന്വേഷണം നടത്തിയാൽ ഗൂഢാലോചനക്കേസിൽ പിണറായി വിജയൻ സെൻട്രൽ ജയിലിൽ കിടക്കുമെന്നും പി.സി. ജോർജ് പറഞ്ഞു. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽനിന്ന് പ്രവർത്തകർ പ്രകടനമായാണ് തിരുനക്കര മൈതാനിയിലെത്തിയത്. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. ജയൻ, മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, സി.എസ്.ഡി.എസ് നേതാക്കളായ ഷാജി ഡേവിഡ്, വി.ഡി. ജോസഫ്, ഷീല തോമസ്, വി.കെ. തങ്കപ്പൻ, ജോസ് പി. വർഗീസ്, എ.സി. പ്രസന്നൻ, അഡ്വ. ഷിബു പാമ്പാടി എന്നിവർ സംസംസാരിച്ചു. ആശുപത്രി മാനേജ്മ​െൻറുകളുമായി സർക്കാർ ഒത്തുകളിക്കുന്നു കോട്ടയം: സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രി നഴ്സുമാർക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന ഹൈകോടതി ഉത്തരവിനിടയാക്കിയത് ആശുപത്രി മാനേജ്മ​െൻറുകളുമായി സർക്കാർ ഒത്തുകളിച്ചതുകൊണ്ടാണെന്ന് പി.സി. ജോർജ്. തികച്ചും ന്യായമായ ആവശ്യവുമായി സമരം ചെയ്യുന്ന കുഞ്ഞുങ്ങളെ നിയമാനടപടികളിൽ കുരുക്കി പിന്തിരിപ്പിക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം. വലിയ വരുമാനമാണ് സ്വകാര്യ ആശുപത്രികൾ വാരിക്കൂട്ടുന്നത്. ഇതി​െൻറ തുച്ഛമായ ഭാഗംപോലും നഴ്സുമാർ അടക്കമുള്ള ജീവനക്കാർക്ക് നൽകുന്നില്ല. ഇത് കടുത്ത അനീതിയാണെന്നും നഴ്സുമാരുടെ സമരം സമൂഹം ഏറ്റെടുക്കണമെന്നും പി.സി. ജോർജ് പറഞ്ഞു. കോട്ടയം ഭാരത് ഹോസ്പിറ്റലിൽ സമരം ചെയ്യുന്ന നഴ്സുമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ വീടൊരുങ്ങി വൈക്കം: നിർധനരും നിരാലംബരുമായ കുടുംബത്തിന് സഹായഹസ്തവുമായി നാടൊരുമിച്ചപ്പോൾ കുലശേഖരമംഗലം കൊടൂപ്പാടം ചെനക്കാവിൽ മിനി സന്തോഷിന് അന്തിയുറങ്ങാൻ വീടൊരുങ്ങി. ഭർത്താവ് സന്തോഷ് ഒരുവർഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചതോടെ വിദ്യാർഥികളായ രണ്ട് മക്കളും മിനിയും ഉൾപ്പെടുന്ന കുടുംബം നിത്യദാരിദ്യ്രത്തി​െൻറ പിടിയിലായിരുന്നു. തളർവാതം പിടിപെട്ടതോടെ ഈ വീട്ടമ്മയുടെയും മക്കളുടെയും ജീവിതം തീർത്തും ഒറ്റപ്പെട്ടു. ഇതോടൊപ്പം വീടി‍​െൻറ ശോച്യാവസ്ഥ കൂടിയായപ്പോൾ ജീവിതം മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലായി. ഈ സാഹചര്യത്തിലാണ് അനാഥമായ കുടുംബത്തിനു കൈത്താങ്ങായി വൈക്കം ജനമൈത്രി പൊലീസ് മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ വീടി​െൻറ നിർമാണം ഏറ്റെടുത്തത്. നാലുലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച വീടി​െൻറ താക്കോൽദാനം ഞായറാഴ്ച നടക്കും. രാവിലെ പത്തിന് കൊടൂപ്പാടം എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന സമ്മേളനം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗൃഹപ്രവേശനത്തോടനുബന്ധിച്ച് നാട്ടുകാരുടെ വകയായി 300 പേർക്ക് സദ്യയും ഒരുക്കിയിട്ടുണ്ട്. വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് അധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ മിനി സന്തോഷിന് വീടി​െൻറ താക്കോൽ കൈമാറി മുഖ്യപ്രഭാഷണം നടത്തും. ഫാ. വർഗീസ് മാമ്പള്ളി പ്രഭാഷണം നിർവഹിക്കും. വാർഡ് മെംബർ പി.ആർ. ശരത്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡൻറ് പി.വി. ഹരിക്കുട്ടൻ, ജില്ല പഞ്ചായത്ത് അംഗം പി. സുഗതൻ, കെ.ബി. രമ, ടി.കെ. രാജേന്ദ്രൻ, കെ.എസ്. വേണുഗോപാൽ, കെ.എം. സജീവ്, വി.കെ. ജയപ്രകാശ്, രാമകൃഷ്ണൻ മാടക്കൽ, ഷറീഫ് കുളങ്ങര, ടി. സജീവ്, എം. സാഹിൽ എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ വൈക്കം സി.ഐ വി.കെ. ജയപ്രകാശ്, എസ്.ഐ എം. സാഹിൽ, സി.കെ. കവിരാജ്, കെ.എസ്. വേണുഗോപാൽ, പി.ആർ. ശരത്കുമാർ, സരസിജൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story