ആരവത്തിൽ അലിയാതെ കടുത്തുരുത്തി

05:35 AM
07/12/2017
കടുത്തുരുത്തി: കൗമാരത്തുരുത്തായി നാട് മാറിയിട്ടും ആരവത്തിൽ അലിഞ്ഞുചേരാതെ കടുത്തുരുത്തിക്കാർ. കഴിഞ്ഞ മൂന്നുദിവസമായി നഗര-നാട്ടിടവഴികൾ കൗമാരം കീഴടക്കിയിട്ടും വേദികളിലേക്ക് എത്താതെ മാറിനിൽക്കുകയാണ് കടുത്തുരുത്തിക്കാർ. പെരുന്നാളുകളും ഉത്സവങ്ങളും തകർത്താഘോഷിക്കുന്നവർ പക്ഷേ, കലോത്സവത്തിനോട് മുഖം തിരിക്കുകയാണ്. ഒപ്പന പോലെയുള്ള ജനപ്രിയ െഎറ്റങ്ങൾ നാട് ഏറ്റെടുക്കുകയായിരുന്നു മുൻവർഷങ്ങളിലെ പതിവ്. വൈകുന്നേരങ്ങളിൽ കുട്ടികളുമായി രക്ഷിതാക്കൾ എത്തുന്നത് പതിവായിരുന്നെങ്കിലും കടുത്തുരുത്തിയിൽ ഇത്തരം കാഴ്ചകൾ അന്യം. കടുത്തുരുത്തി സ​െൻറ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ മുഖ്യവേദിയായ കേലാത്സവത്തിൽ സമീപത്തെ സ്കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമായി 19 വേദികളും പങ്കുചേർന്നിട്ടുണ്ട്. എന്നാൽ, ഒരുവേദിയിലും കാര്യമായ ആളനക്കമുണ്ടായിട്ടില്ല. കഴിഞ്ഞദിവസം നടന്ന ഒപ്പന അടക്കമുള്ള ജനപ്രിയ മത്സരം വീക്ഷിക്കാൻ പെങ്കടുക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും മാത്രമായിരുന്നു. എന്നാൽ, കടുത്തുരുത്തിക്കാർ മാർഗംകളിയെ ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതും തെറ്റി. വലിയ പള്ളി പാരിഷ് ഹാളിൽ ബുധനാഴ്ച നടന്ന മാർഗംകളി മത്സരത്തിനും ആളനക്കം ഉണ്ടായില്ല. കോൽക്കളി, മോഹിനിയാട്ടും എന്നീ മത്സരങ്ങൾക്കും പുറത്തുനിന്ന് കാഴ്ചക്കാരുണ്ടായിരുന്നില്ല. പലപ്പോഴും കുട്ടികളെയും രക്ഷിതാക്കളെയും െകാണ്ടാണ് മിക്ക വേദികളും നിറഞ്ഞത്. മോണോആക്ട്, മിമിക്രി മത്സരങ്ങളിൽ ബുധനാഴ്ച വേദിയിൽ വിദ്യാർഥികൾ തകർത്താടിയെങ്കിലും നാട് ഉണർന്നില്ല. കലോത്സവത്തിലെ ജനപ്രിയ ഇനങ്ങളെല്ലാം ഒഴിഞ്ഞ വേദികളിലാണ് നടന്നത്. ബുധനാഴ്ച ചരിചമുട്ട്, കേരളനടനം, ലളിതഗാനം, സംഘഗാനം, പ്രസംഗം (ഇംഗ്ലീഷ്), കഥാപ്രസംഗം, പഞ്ചവാദ്യം, ചെണ്ടമേളം, ഹയർസെക്കൻഡറി വിഭാഗം നാടകമത്സരങ്ങളും നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കറങ്ങിത്തിരിഞ്ഞ് സ്വന്തം നാട്ടിലെത്തിയ കലാമേളയെ പ്രോത്സാഹിപ്പിക്കാൻ അവസാനദിനമായ വ്യാഴാഴ്ചയെങ്കിലും നാട്ടുകാർ എത്തുമോയെന്ന ആകാംക്ഷയിലാണ് സംഘാടകർ. വ്യാഴാഴ്ച മാപ്പിളപ്പാട്ട്, ഒാട്ടൻതുള്ളൽ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ.
COMMENTS