അച്ഛ​െൻറ മകൾക്ക്​ തുടര്‍ച്ചയായ ആറാം വിജയം

05:35 AM
07/12/2017
കടുത്തുരുത്തി: കലോത്സവത്തിലെ മാധവി പുതുമനയുടെ പ്രകടനം കണ്ടാൽ എല്ലാവരും ഒരുകാര്യം ശരിെവക്കും, ഇവൾ അച്ഛ​െൻറ മകൾ തന്നെ. രണ്ടുവട്ടം എം.ജി സര്‍വകലാശാലയിലും ഒരുതവണ കാലടി സംസ്കൃത സർവകലാശാലയിലും കലാപ്രതിഭയായ രാജേഷ് കെ.പുതുമനയുടെ മകളാണ് പാരമ്പര്യംകാത്ത് മുന്നേറുന്നത്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയ മാധവിയുടെ ഗുരുവും അച്ഛൻ തന്നെയാണ്. സാേങ്കതിക വിദ്യകൾ സജീവമായതോടെ പോസ്‌റ്റ് ഒാഫിസുകൾക്ക് താഴുവീഴുന്നതും ഇതുമൂലം മനോനില തെറ്റുന്ന പോസ്‌റ്റ് ഒാഫിസ് ജീവനക്കാര​െൻറ കഥയാണ് മാധവി അവതരിപ്പിച്ചത്. മൂലവട്ടം അമൃത ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ മാധവി പുതുമനയുടെ റവന്യൂ ജില്ല കലോത്സവത്തിലെ തുടര്‍ച്ചയായ ആറാം വിജയമാണിത്. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായിരുന്നു നേട്ടം. കഴിഞ്ഞ തവണ സംസ്ഥാനതലത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു. എസ്.വിദ്യയാണ് അമ്മ.
COMMENTS