കൊട്ടക്കാമ്പൂർ: ഉപസമിതി എത്തും​മു​​​േമ്പ നിജസ്​ഥിതി റിപ്പോർട്ട്​ തയാറാക്കാൻ വനം വകുപ്പ്​

05:35 AM
07/12/2017
മൂന്നാർ: കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി പ്രശ്നത്തിൽ പരിഹാരം തേടി മന്ത്രി സമിതി എത്തുന്നതിന് മുന്നോടിയായി വനം വകുപ്പ് നിജസ്ഥിതി റിപ്പോർട്ട് തയാറാക്കുന്നു. വനം വകുപ്പിനെതിരെ സി.പി.എമ്മിനും സമിതി അംഗമായ സി.പി.എം മന്ത്രിക്കും ആക്ഷേപമുള്ള സാഹചര്യത്തിലാണിത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം. മണി, കെ. രാജു എന്നിവരുടെ നേതൃത്വത്തിലെ സംഘം തിങ്കൾ, െചാവ്വ ദിവസങ്ങളിലാണ് കൊട്ടക്കാമ്പൂർ സന്ദർശിക്കുന്നത്. സി.പി.െഎയുടെ വകുപ്പുകൾക്കെതിരെ ഹർത്താലടക്കം നടന്ന പശ്ചാത്തലത്തിൽ വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിെല വമ്പന്മാരുടെ കൈയേറ്റം ആരോപിക്കപ്പെടുന്ന പ്രദേശങ്ങളുടെ നിജസ്ഥിതി റിപ്പോർട്ടാണ് തയാറാക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ വ്യാജ പട്ടയങ്ങളുണ്ടാക്കി കൈയടക്കിവെച്ചിരിക്കുന്ന കടവരി, കൊട്ടക്കാമ്പൂര്‍ മേഖലകളിൽ മൂന്നാർ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി വ്യാഴാഴ്ച സന്ദർശനം നടത്തുമെന്നാണ് സൂചന. ബുധനാഴ്ച ഇരവികുളം ദേശീയോദ്യാനത്തി​െൻറ മതികെട്ടാന്‍ ചോലയടക്കം സന്ദര്‍ശിച്ച വാര്‍ഡന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് വിവാദ ഭൂമിയിലെത്തുന്നത്. വട്ടവടയിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ ആക്ഷേപം ഉയരുന്ന സാഹചര്യം ഒഴിവാക്കുകയും ഒടുവിലത്തെ സ്ഥിതി വിലയിരുത്തുകയുമാണ് ലക്ഷ്യം. റിപ്പോർട്ട് അടുത്ത ദിവസംതന്നെ വനം മന്ത്രിക്കടക്കം കൈമാറും.
COMMENTS