സംഘാടകർക്ക് സിഗ്​നൽ തെറ്റി; തർക്കം, കൂട്ടയടി

05:35 AM
07/12/2017
തർക്കത്തിനിടയാക്കി ചെണ്ടമേളം കടുത്തുരുത്തി: ചെണ്ടമേള മത്സരത്തിനിടെ കൂട്ടയടി. ബുധനാഴ്ച വൈകീട്ട് 4:15ഓടെ എട്ടാം വേദിയായ ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളം മത്സരത്തിനിടെയാണ് സംഭവം. മത്സരം അവസാനിക്കുന്നതിന് എട്ടു മിനിറ്റ് മുമ്പ് മുന്നറിയിപ്പായി ഓറഞ്ച് സിഗ്നൽ നൽകും. എന്നാൽ, ഇതിനുപകരം റെഡ് സിഗ്നൽ നൽകിയതാണ് തർക്കത്തിനിടയാക്കിയത്. ഇേതച്ചൊല്ലി മത്സരാർഥികൾ ബഹളംവെച്ചു. ഇതിനുപിന്നാലെ ഒന്നാം സമ്മാനാർഹരായ കിടങ്ങൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർഥികളും മുൻ വർഷങ്ങളിൽ തുടർച്ചയായി ഒന്നാം സമ്മാനം ലഭിച്ചുകൊണ്ടിരുന്ന ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് സ്കൂളിലെ വിദ്യാർഥികളും തമ്മിൽ കൂട്ടയടി നടന്നു. പൊലീെസത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ചിത്രം കലോത്സവ നഗരിയിൽ 'മാധ്യമം' സ്റ്റാൾ കടുത്തുരുത്തി: ജില്ല സ്കൂൾ കലോത്സവത്തി​െൻറ പ്രധാനവേദിയായ സ​െൻറ് മൈക്കിൾസ് സ്കൂളിൽ 'മാധ്യമം' സ്റ്റാൾ. സ്റ്റാളിൽ എത്തുന്ന വിജയികൾക്ക് മാധ്യമത്തി​െൻറ ഉപഹാരവും നൽകുന്നുണ്ട്. മത്സരം വീക്ഷിക്കാനെത്തുന്നവർക്കും കുട്ടികൾക്കുമായി ആകർഷക മത്സരങ്ങളും സമ്മാനങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. മാധ്യമത്തി​െൻറ വിവിധ പ്രസിദ്ധീകരണങ്ങളും സ്റ്റാളിൽ ലഭിക്കും.
COMMENTS