തോക്ക് ചൂണ്ടിയ സംഭവത്തിൽ എൽ.ഡി.എഫ് പ്രതിഷേധം

05:35 AM
07/12/2017
മറയൂർ: ദേവികുളം കാർഷിക ഗ്രാമവികസന ബാങ്കി​െൻറ മറയൂർ ശാഖ പ്രവർത്തനം മാറ്റിയതിനെത്തുടർന്ന് താക്കോൽ തിരികെ ഏൽപിക്കാൻ ചെന്നപ്പോൾ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ മറയൂരിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. ചൊവ്വാഴ്ച വൈകീട്ടാണ് സി.പി.ഐ അസി. ജില്ല സെക്രട്ടറിയും മുൻ ബാങ്ക് പ്രസിഡൻറുമായ സി.എ. ഏലിയാസ്, ബാങ്ക് വൈസ് പ്രസിഡൻറ് ബിനു സക്കറിയ, സി.പി.എം മറയൂർ ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ എസ്. അണ്ണാദുര എന്നിവർക്കുനേരെയാണ് തോക്ക് ചൂണ്ടിയത്. പ്രതിഷേധ യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗവും കാർഷിക വികസന ബാങ്ക് പ്രസിഡൻറുമായ എം.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.എസ്. ശശികുമാർ അധ്യക്ഷത വഹിച്ചു.
COMMENTS