Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ത്രീ​ക​ൾ​ക്ക്...

സ്ത്രീ​ക​ൾ​ക്ക് സ്വ​യം​പ്ര​തി​രോ​ധ മു​റ​ക​ളി​ൽ പ​രി​ശീ​ല​നവുമായി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ

text_fields
bookmark_border
കോട്ടയം: തൊഴിലിടങ്ങൾ, വീട്, ബസ്, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായി ബോധവത്‌കരണം നൽകാൻ കുടുംബശ്രീ പ്രവർത്തകർ രംഗത്തിറങ്ങുന്നു. സ്ത്രീകൾക്ക് സ്വയംപ്രതിരോധ മുറകളിൽ പരിശീലനം കുടുംബശ്രീ പ്രവർത്തകരിലൂടെ നൽകുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ മുഴുവൻ വനിത പൊലീസുകാർക്കും പരിശീലനം നൽകി. രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കുടുംബശ്രീക്ക് ചുമതല നൽകുന്നത്. ആസിഡ് ആക്രമണം, ബാഗ് തട്ടിപ്പറിക്കൽ, മാല പൊട്ടിക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ പ്രയോഗിക്കാൻ കഴിയുന്ന 42ഒാളം അഭ്യാസമുറകളാണ് പരിശീലിപ്പിക്കുന്നത്. എ.ഡി.ജി.പി ബി. സന്ധ്യയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ വനിത സ്റ്റേഷനുകളും കേന്ദ്രീകരിച്ച് കഴിഞ്ഞവർഷം ആരംഭിച്ച പദ്ധതിക്ക് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സജീവൻ, വനിത സി.ഐ എൻ. ഫിലോമിന എന്നിവരാണ് കോട്ടയത്ത് നേതൃത്വം നൽകിയത്. ഫോൺ: 9497961467.
Show Full Article
TAGS:LOCAL NEWS 
Next Story