ഗര്ഭച്ഛിദ്ര നിയമ ഭേദഗതി: പ്രതിഷേധ സംഗമം
text_fieldsകോട്ടയം: കോട്ടയം അതിരൂപതയിലെ അല്മായ വനിതാ സംഘടനയായ ക്നാനായ കാത്തലിക് വിമന്സ് അസോസിയേഷന് കടുത്തുരുത്തി ഫൊറോന നേതൃത്വത്തില് കേന്ദ്ര സര്ക്കാര് നടപ്പാക്കാന് ലക്ഷ്യമിടുന്ന ഗര്ഭച്ഛിദ്ര നിയമഭേദഗതിക്കെതിരെ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു.
കടുത്തുരുത്തി വലിയ പള്ളിയിലെ കല്കുരിശിന് ചുവട്ടില് സംഘടിപ്പിച്ച സംഗമത്തിന് കോട്ടയം അതിരൂപതാ സഹായമെത്രാന് മാര് ജോസഫ് പണ്ടാരശേരില് ആമുഖസന്ദേശം നല്കി. തുടര്ന്ന് കടുത്തുരുത്തി ടൗണിലേക്ക് പ്രതിഷേധറാലിയും നടത്തപ്പെട്ടു. സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാള് ഫാ. മൈക്കിള് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ക്നാനായ കാത്തലിക് വിമന്സ് അസോസിയേഷന് കടുത്തുരുത്തി ഫൊറോന ചാപ്ളയിന് ഫാ. ജോസഫ് കീഴങ്ങാട്ട് വിഷയാവതരണം നടത്തി. ഫൊറോന സെക്രട്ടറി സുമോള് മാത്യു പ്രമേയം അവതരിപ്പിച്ചു. അതിരൂപതാ ഫാമിലി കമീഷന് ചെയര്മാന് ഫാ. ബ്രസണ് ഒഴുങ്ങാലില്, ഡോ.സി. മര്സല്യൂസ്, ക്നാനായ കാത്തലിക് വിമന്സ് അസോസിയേഷന് അതിരൂപതാ പ്രസിഡന്റ് ഡെയ്സി പച്ചിക്കര, ക്നാനായ കത്തോലിക്ക കോണ്ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് സാബു മുണ്ടകപ്പറമ്പില്, ഷീല മാത്യു ഇടക്കരയില്, കുഞ്ഞുമോള് ജോസഫ് മുള്ളന്കുഴി എന്നിവര് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.