കൊറോണ വൈറസ്:  സ്ഥിതി നിയന്ത്രണവിധേയം

  • ജില്ലയിൽ ഐസൊലേഷൻ വാർഡിൽ രോഗികൾ ഇല്ല

11:15 AM
10/02/2020

കൊ​ല്ലം: നി​താ​ന്ത ജാ​ഗ്ര​ത​യു​ടെ ഫ​ല​മാ​യി കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​വി.​വി. ഷേ​ർ​ളി അ​റി​യി​ച്ചു. നി​ല​വി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ രോ​ഗി​ക​ൾ ആ​രു​മി​ല്ല. രോ​ഗ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മു​ള്ള സം​വി​ധാ​നം തു​ട​രു​ന്നു.

കൊ​ല്ലം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ എ​ത്തു​ന്ന വി​ദേ​ശി​ക​ളാ​യ യാ​ത്രി​ക​രു​ടെ നി​രീ​ക്ഷ​ണം തു​ട​രും.കൊ​റോ​ണ വൈ​റ​സ് ബാ​ധ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ തൂ​വാ​ല ഉ​പ​യോ​ഗി​ക്കു​ന്ന​തി​െൻറ​യും സോ​പ്പു​പ​യോ​ഗി​ച്ച് കൈ​ക​ൾ ക​ഴു​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള പാ​ഠ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

Loading...
COMMENTS