Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാരകായുധങ്ങളുമായെത്തി...

മാരകായുധങ്ങളുമായെത്തി പിതാവിനെയും മകനെയും ആക്രമിച്ചു

text_fields
bookmark_border
മാരകായുധങ്ങളുമായെത്തി പിതാവിനെയും മകനെയും ആക്രമിച്ചു
cancel

ഇ​ര​വി​പു​രം: മ​ക​നെ ആ​ക്ര​മി​ച്ച​തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​​െൻറ പേ​രി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ സം​ഘം പി​താ​വി​നെ​യും മ​ക​നെ​യും വെ​ട്ടി​യും കു​ത്തി​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചു. ത​ട​സ്സം പി​ടി​ക്കാ​നെ​ത്തി​യ മ​ക​ൾ​ക്കും മാ​താ​വി​നും മ​ർ​ദ​ന​മേ​റ്റു. വീ​ടി​​െൻറ ഗേ​റ്റും ക​ത​കും ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് വീ​ടി​ന് മു​ന്നി​ലി​രു​ന്ന സ്കൂ​ട്ട​റും ന​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ ഒ​ളി​ത്താ​വ​ള​ത്തി​ൽ ക​യ​റി പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച എ​സ്.​ഐ​ക്ക്​ നി​സ്സാ​ര പ​രി​ക്കേ​റ്റെ​ങ്കി​ലും മൂ​ന്ന്​ പ്ര​തി​ക​ളെ​യും പൊ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പു​ന്ത​ല​ത്താ​ഴം പ​ഞ്ചാ​യ​ത്തു​വി​ള ഉ​ല്ലാ​സ് ന​ഗ​ർ 89 പ​ള്ളി​വി​ള വീ​ട്ടി​ൽ ബാ​ബു കു​ട്ട​ൻ (46), മ​ക​ൻ ന​ന്ദു (22) എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ന​ന്ദു​വി​നെ പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ന​ന്ദു​വി​​െൻറ പി​താ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ്ര​തി​ക​ൾ ബ​ന്ധു​ക്ക​ളാ​യ​തി​നാ​ൽ അ​വ​രെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ചെ​യ്ത് വി​ഷ​യം പ​റ​ഞ്ഞു​തീ​ർ​ക്കാ​നി​രി​ക്കെ​യാ​ണ് ബാ​ബു കു​ട്ട​നെ വാ​ൾ​കൊ​ണ്ട് വെ​ട്ടി​യ​ത്. നി​ല​ത്തു​വീ​ണ ഇ​യാ​ളെ പ്ര​തി​ക​ൾ ക​ത്തി കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്തു. സം​ഭ​വം ക​ണ്ട് ഓ​ടി​യെ​ത്തി​യ ന​ന്ദു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യും സ​ഹോ​ദ​രി​യെ​യും മാ​താ​വി​നെ​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ പി​ത​വും മ​ക​നും മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പു​ന്ത​ല​ത്താ​ഴം ഉ​ല്ലാ​സ് ന​ഗ​ർ 90 പ​ള്ളി​വി​ള വീ​ട്ടി​ൽ ബി​നി​ൽ (25), വി​നീ​ത് (23), അ​യ​ത്തി​ൽ ച​രു​വി​ള വീ​ട്ടി​ൽ മി​ഥു​ൻ (18) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ൽ ബി​നി​ലും വി​നീ​തും ബാ​ബു കു​ട്ട​​െൻറ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളാ​ണ്. പി​ടി​യി​ലാ​യ മി​ഥു​ൻ പ്ര​ധാ​ന പ്ര​തി​ക​ളു​ടെ സു​ഹൃ​ത്താ​ണ്. ബാ​ബു കു​ട്ട​​െൻറ മു​ത​​ു​കി​ലും വാ​രി​യെ​ല്ലി​ലും ത​ല​ക്കു​മാ​ണ് വെ​​​േ​ട്ട​റ്റ​ത്. കൊ​ല്ലം എ.​സി.​പി പ്ര​ദീ​പ്കു​മാ​റി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ര​വി​പു​രം സി.​ഐ വിേ​നാ​ദ്, എ​സ്.​ഐ അ​നീ​ഷ്, പ്ര​ബേ​ഷ​ൻ എ​സ്.​ഐ ശ്രീ​ജി​ത്ത്, സി.​പി.​ഒ മ​നോ​ജ് എ​ന്നി​വ​ർ പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്ന് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ.​എ​സ്.​ഐ ജ​യ​പ്ര​കാ​ശ്, സി.​പി.​ഒ​മാ​രാ​യ ദീ​പു, രാ​ജേ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ ഇ​ര​വി​പു​രം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ മു​മ്പും കേ​സ് നി​ല​വി​ലു​ണ്ട്. പ്ര​തി​ക​ൾ ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story