Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീ​ട്ടു​വ​ള​പ്പി​ൽ 110 ...

വീ​ട്ടു​വ​ള​പ്പി​ൽ 110 ചാ​ക്ക് റേ​ഷ​ന​രി

text_fields
bookmark_border
വീ​ട്ടു​വ​ള​പ്പി​ൽ 110 ചാ​ക്ക് റേ​ഷ​ന​രി
cancel

ക​രു​നാ​ഗ​പ്പ​ള്ളി: തൊ​ടി​യൂ​രി​ൽ വീ​ട്ടു​വ​ള​പ്പി​ലെ ഷെ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 110 ചാ ​ക്ക് റേ​ഷ​ന​രി പൊ​ലീ​സ് പി​ടി​കൂ​ടി. തൊ​ടി​യൂ​ർ പു​ലി​യൂ​ർ​വ​ഞ്ചി വ​ട​ക്ക് വാ​ണി​യ​ൻ​റ​യ്യ​ത്ത് നൗ​ഷാ​ദി​െൻറ വീ​ട്ടു​വ​ള​പ്പി​ലെ ഷെ​ഡി​ൽ നി​ന്നാ​ണ് അ​ന​ധി​കൃ​ത റേ​ഷ​ന​രി പി​ടി​കൂ​ടി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി സി.​ഐ മ​ഞ്ജു​ലാ​ലി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ഓ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ടി​ന് സ​മീ​പ​ത്ത് പ്ര​ത്യേ​കം നി​ർ​മി​ച്ച ഷെ​ഡി​നു​ള്ളി​ലാ​യി​രു​ന്നു അ​രി സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട വി​ല കു​റ​ഞ്ഞ അ​രി വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ൽ മാ​ർ​ക്ക​റ്റി​ൽ വി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തി​നാ​യു​ള്ള പു​തി​യ പ്ലാ​സ്​​റ്റി​ക് ചാ​ക്കു​ക​ളും അ​രി നി​റ​ച്ച് തു​ന്നു​ന്ന​തി​നു​ള്ള യ​ന്ത്ര​വ​​ും ​െപാ​ലീ​സ് ക​ണ്ടെ​ടു​ത്തു. സി.​ഐ മ​ഞ്ജു​ലാ​ൽ, എ​സ്.​ഐ​മാ​രാ​യ ബി.​പി. ലാ​ൽ, ര​വീ​ന്ദ്ര​ൻ, ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ​െപാ​ലീ​സ് ക​ണ്ടെ​ടു​ത്ത റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി സി​വി​ൽ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story