Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right45 ചാക്ക് മട്ട അരി...

45 ചാക്ക് മട്ട അരി പിടികൂടി

text_fields
bookmark_border
45 ചാക്ക് മട്ട അരി പിടികൂടി
cancel

ഇ​ര​വി​പു​രം: വാ​ട​ക​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 45 ചാ​ക്ക് മ​ട്ട അ​രി പി​ടി​കൂ​ടി. ഇ​ത്​ റേ​ഷ​ന​രി​യാ​ണെ ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശ ോ​ധ​ന ന​ട​ത്തി. ഷാ​ഡോ പൊ​ലീ​സും ഇ​ര​വി​പു​രം പൊ​ലീ​സും ചേ​ർ​ന്ന്​ വാ​ള​ത്തും​ഗ​ൽ ചി​റ​വ​യ​ൽ പീ​പ്പി​ൾ​സ് ന​ഗ​ർ 142 ആ​യി​ഷാ മ​ൻ​സി​ലി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ഇ​സ്മ​യി​ലി​​െൻറ വീ​ട്ടി​ൽ നി​ന്നാ​ണ് അ​രി പി​ടി​കൂ​ടി​യ​ത്. ബ്രാ​ൻ​ഡ​ഡ് പ്ലാ​സ്​​റ്റി​ക് ചാ​ക്കു​ക​ളും ചാ​ക്കു​ക​ൾ ത​യ്​​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര​വും സി​വി​ൽ സ​പ്ലൈ​സി​​െൻറ കാ​ലി ചാ​ക്കു​ക​ളും ക​ണ്ടെ​ത്തി.

ക​തി​ർ എ​ന്ന ബ്രാ​ൻ​ഡി​ലു​ള്ള മ​ട്ട അ​രി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ട്ട അ​രി പൊ​തു​വി​പ​ണി​യി​ലും ല​ഭ്യ​മാ​കു​മെ​ന്ന​തി​നാ​ൽ വി​ശ​ദ​മാ​യ പ​രി​േ​ശാ​ധ​ന ന​ട​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ റേ​ഷ​ന​രി​യാ​ണോ എ​ന്ന്​ പ​റ​യാ​നാ​കൂ​വെ​ന്ന്​ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.
ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ വി​നോ​ദ്, എ​സ്‌.​ഐ​മാ​രാ​യ അ​നീ​ഷ്, ബി​നോ​ദ് കു​മാ​ർ, ഷാ​ജി, ഷി​ബു ജെ. ​പീ​റ്റ​ർ, ശ്രീ​ജി​ത്ത്, ഷാ​ഡോ എ​സ്.​െ​എ ജ​യ​കു​മാ​ർ, റേ​ഷ​നി​ങ്​ ഇ​ൻ​സ്പെ​ക്​​ട​ർ​മാ​രാ​യ ഹു​സൈ​ൻ, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story