Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഒറ്റക്കെട്ടായി ജനരോഷം

ഒറ്റക്കെട്ടായി ജനരോഷം

text_fields
bookmark_border
ഒറ്റക്കെട്ടായി ജനരോഷം
cancel
camera_alt???????? ???????? ?????????? ????????????? ???????????????? ???????? ????????? ???????????????????? ??????? ??????????

ഓ​ച്ചി​റ: ജാ​തി​മ​ത​ഭേ​ദ​െ​മ​ന്യേ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​െ​ണ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​ ഒാ​ച്ചി​റ​യി​ൽ സ​ർ​വ​സ​മു​ദാ​യാം​ഗ​ങ്ങ​ളും ഭ​ര​ണ-​പ്ര​തി​പ​ക്ഷ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​രും പ​െ​ങ്ക​ട​ു​ത്ത ബ​ഹു​ജ​ന​റാ​ലി അ​ര​ങ്ങേ​റി. ഓ​ച്ചി​റ ടൗ​ൺ ഇ​തു​വ​രെ ദ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത ജ​ന​പ്ര​വാ​ഹ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​നു​ള്ള താ​ക്കീ​താ​യി മാ​റി​യ റാ​ലി​യി​ൽ ക​ണ്ട​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ മ​ത​ത്തി​​െൻറ പേ​രി​ൽ ത​രം​തി​രി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള ജ​ന​രോ​ഷ​ം​ റാ​ലി​യി​ൽ മു​ഴ​ങ്ങി​യ ഒാ​രോ മു​ദ്രാ​വാ​ക്യ​ത്തി​ലും നി​റ​ഞ്ഞു​നി​ന്ന​ു. ദേ​ശീ​യ​പ​താ​ക​യും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും അം​ബേ​ദ്ക​റു​ടെ​യും ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​ണ് റാലിയി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഉ​യ​ർ​ത്തി​യ​ത്.

ഓ​ച്ചി​റ​യു​ടെ മ​ത​സൗ​ഹാ​ർ​ദ ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി ഇൗ ​പ്ര​തി​ഷേ​ധ​പ്ര​ക​ട​നം. ഒാ​ച്ചി​റ ക്ഷേ​ത്ര ഭ​ര​ണ സ​മി​തി, ത​ൻ​വീ​റു​ൽ ഇ​സ്​​ലാം സം​ഘം ട്ര​സ്​​റ്റ്, പ്ര​ദേ​ശ​ത്തെ​ വി​വി​ധ ജ​മാ​അ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ, രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ, കു​ടും​ബ​ശ്രീ, മ​ഹി​ള സം​ഘ​ട​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഒ​രു​കു​ട​ക്കീ​ഴി​ൽ ഒ​രു​മി​ച്ചു​ചേ​ർ​ത്ത ഒാ​ച്ചി​റ പൗ​ര​ത്വ സം​ര​ക്ഷ​ണ സ​മി​തി​യാ​ണ്​ ​ബ​ഹു​ജ​ന റാ​ലി​യും ടൗ​ൺ മൈ​താ​നി​യി​ൽ പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ച​ത്. വൈ​കീ​ട്ട് 4.30ഒാ​ടെ വ​ലി​യ​കു​ള​ങ്ങ​ര പ​ള്ളി​മു​ക്കി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച റാ​ലി​ക്ക് ഓ​ച്ചി​റ ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ. ​ശ്രീ​ധ​ര​ൻ പി​ള്ള, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ർ.​ഡി. പ​ത്മ​കു​മാ​ർ, ഓ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ആ​ർ. രാ​ജേ​ഷ്, ത​ൻ​വീ​റു​ൽ ഇ​സ്​​ലാം സം​ഘം ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റ്​ ബാ​ബു പാ​ല​സ്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്, ഇ. ​സി​റാ​ജു​ദ്ദീ​ൻ, ബി.​എ​സ്. വി​നോ​ദ്, നീ​ലീ​കു​ളം സ​ദാ​ന​ന്ദ​ൻ, അ​ഡ്വ. എ​ൻ. അ​നി​ൽ​കു​മാ​ർ, കെ. ​സു​ഭാ​ഷ്, തോ​ക്ക​ത്ത് അ​ബ്​​ദു​ൽ ഖാ​ദ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ. കൃ​ഷ്ണ​കു​മാ​ർ, അ​ൻ​സാ​ർ എ. ​മ​ല​ബാ​ർ, എം.​എ​സ്. ഷൗ​ക്ക​ത്ത്, ഓ​ച്ചി​റ താ​ഹ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, മ​ഹി​ള പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കാ​ൻ വി​വി​ധ ജ​മാ​അ​ത്തു​ക​ളി​ൽ നി​ന്നെ​ത്തി​യ സ​ന്ന​ദ്ധ ഭ​ട​ന്മാ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

ടൗ​ൺ മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം മു​ൻ എം.​പി സി.​എ​സ്. സു​ജാ​ത ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പാ​ല​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ആ​ല​പ്പു​ഴ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. എം. ​ലി​ജു, തൊ​ടി​യൂ​ർ മു​ഹ​മ്മ​ദു​കു​ഞ്ഞ് മൗ​ല​വി, എ. ​മ​ജീ​ദ്, സി.​ആ​ർ. മ​ഹേ​ഷ്, എം. ​അ​ൻ​സ​റു​ദ്ദീ​ൻ, ജെ. ​ജ​യ​കൃ​ഷ്ണ​പി​ള്ള, അ​ബ്​​ദു​ൽ ഷു​ക്കൂ​ർ മൗ​ല​വി, റ​വ.​ഷാ​ജി എം. ​ജോ​ൺ​സ​ൺ, എം. ​അ​ൻ​സാ​ർ, അ​ഡ്വ. കെ.​പി. മു​ഹ​മ്മ​ദ്, വി​വി​ധ ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ. ​ശ്രീ​ധ​ര​ൻ പി​ള്ള സ്വാ​ഗ​ത​വും ത​ൻ​വീ​ർ ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി എ​സ്. മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story