Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎ.ബി.സി പദ്ധതി...

എ.ബി.സി പദ്ധതി കാര്യക്ഷമമല്ല; തെരുവുനായ്​ക്കൾ പെരുകുന്നു

text_fields
bookmark_border
എ.ബി.സി പദ്ധതി കാര്യക്ഷമമല്ല; തെരുവുനായ്​ക്കൾ പെരുകുന്നു
cancel

കൊ​ല്ലം: തെ​രു​വു​നാ​യ്​​ക്ക​ളെ വ​ന്ധീ​ക​രി​ക്കാ​നു​ള്ള ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ (എ.​ബി.​സി) പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മ​ല്ല. ക​ഴി​ഞ്ഞ മാ​ർ​ച്ച്​ വ​രെ മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യി​രു​ന്ന പ​ദ്ധ​തി​യാ​ണ്​ പൊ​ടു​ന്ന​നെ നി​ർ​ജീ​വ​മാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഗ്രാ​മ, ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ തെ​രു​നാ​യ്​​ക്ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. തെ​രു​വു​നാ​യ്​​ക്ക​ളു​ടെ അ​ക്ര​മ​ണ​ത്തി​ൽ മ​ന​ു​ഷ്യ​ർ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ്​ അ​ടു​ത്തി​ടെ ജി​ല്ല​യി​ൽ ഉ​ണ്ടാ​യ​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബൈ​ക്ക്​ യാ​ത്രി​ക​രാ​ണ്​ കൂ​ടു​ത​ലും നാ​യ്​​ക്ക​ളു​ടെ അ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും സ്​​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ല​ട​ക്കം ക​റ​ങ്ങി​ന​ട​ക്കു​ന്ന നാ​യ്​​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. ജി​ല്ല​യി​ൽ 70,000ല​ധി​കം തെ​രു​വു​നാ​യ്‌​ക്ക​ളു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ഇ​വ​യി​ൽ വ​ള​രെ കു​റ​ച്ച്​ നാ​യ്‌​ക്ക​ളെ മാ​ത്ര​മാ​ണ് എ.​ബി.​സി പ​ദ്ധ​തി പ്ര​കാ​രം ശ​സ്‌​ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​മാ​യി 2020 മാ​ർ​ച്ച് വ​രെ നീ​ളു​ന്ന പ​ദ്ധ​തി ഒ​രാ​ഴ്‌​ച​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. ഇ​തി​നാ​യി ഡോ​ക്‌​ട​ർ​മാ​ർ, അ​റ്റ​ൻ​ഡ​ർ​മാ​ർ, നാ​യ്​​പി​ടി​ത്ത​ക്കാ​ർ, ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​നി​റ്റു​ക​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​ല്ല എ​ന്ന​താ​ണ്​ സ​ത്യം. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ്​ ചെ​റി​യ രീ​തി​യി​ലെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ എ.​ബി.​സി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഫ​ണ്ട്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ശ​സ്‌​ത്ര​ക്രി​യ​ക്ക് ശേ​ഷം നാ​യ്‌​ക്ക​ളെ ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും പ്ര​ത്യേ​കം പാ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് പ​ദ്ധ​തി​യെ പി​ന്നോ​ട്ട് വ​ലി​ക്കു​ന്ന​തി​​െൻറ പ്ര​ധാ​ന കാ​ര​ണം. ശ​സ്‌​ത്ര​ക്രി​യ​ക്കും അ​തി​നു​ശേ​ഷ​മു​ള്ള പ​രി​ച​ര​ണ​ത്തി​നു​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​ല​യി​ട​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​തി​നാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story