Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമോഷണക്കേസ്​ പ്രതികൾ...

മോഷണക്കേസ്​ പ്രതികൾ പിടിയിൽ

text_fields
bookmark_border
മോഷണക്കേസ്​ പ്രതികൾ പിടിയിൽ
cancel

കൊല്ലം: രാത്രികാലങ്ങളിൽ കടകൾ കുത്തിത്തുറന്ന്​ മോഷണം നടത്തുന്ന പ്രതികളെ കൊല്ലം വെസ്​റ്റ്​ പൊലീസ്​ പിടി യിൽ. ഏരൂർ, ആലഞ്ചേരി പണ്ടാരക്കോണത്ത്​ പുത്തൻ വീട്ടിൽ ഷാജി (52), ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം നടുവത്തുചേരിയിൽ മുരിങ്ങവിളയിൽ കുട്ടപ്പൻ (49) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 22ന്​ രാത്രി കൊല്ലം വെസ്​റ്റ്​ വില്ലേജിൽ പൂന്തലിലെ ഹോട്ടലി​​െൻറ പൂട്ട് പൊളിച്ച് പണവും പാത്രങ്ങളും മോഷ്​ടിച്ച കേസിലാണ്​ ഇവർ പിടിയിലായത്​.

പ്രതികൾക്കെതിരെ ജില്ലയിലെ വിവിധ സ്​റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. വെസ്​റ്റ്​ പൊലീസ്​ ഇൻസ്​പെക്ടർ ജി. രമേഷി​െൻറ നേതൃത്വത്തിൽ ​സബ് ഇൻസ്​പെക്ടർ എസ്​. ഷൈൻ, ശ്യാംകുമാർ, ഡി. ശിവപ്രകാശ്, ബാസ്​റ്റിൻ, അബുതാഹിർ, മുഹമ്മദ് ഷാഫി, ഷെമീർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story