ചിട്ടി തട്ടിപ്പ്​: 1500 ഓളം പേരെ കബളിപ്പിച്ചയാൾ പിടിയിൽ 

  • വ​മ്പ​ൻ സ​മ്മാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്താണ്​ തട്ടിപ്പ്​ നടത്തിയത്​

10:11 AM
30/08/2019
സ​ജി​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: ചി​ട്ടി​ക്ക​മ്പ​നി ന​ട​ത്തി 1500 ഓ​ളം ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ച്ച​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി. ബാ​ല​രാ​മ​പു​രം അ​ന്തി​യൂ​ർ ക​ട​ച്ച​കു​ഴി എ​സ്.​കെ നി​വാ​സി​ൽ സ​ജി​കു​മാ​ർ (42) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വ്യാ​ജ ചി​ട്ടി​ക്ക​മ്പ​നി ന​ട​ത്തി ഇ​ട​പാ​ടു​കാ​ർ​ക്ക് വ​ൻ സ​മ്മാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. കൊ​ട്ടാ​ര​ക്ക​ര മു​സ്​​ലിം സ്ട്രീ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്​ എ​സ്.​കെ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ (ചി​ഞ്ചു ചാ​രി​റ്റ​ബി​ൾ എ​ൻ​റ​ർ​പ്രൈ​സ​സ്) എ​ന്ന സ്ഥാ​പ​നം വ​ഴി സാ​ധാ​ര​ണ​ക്കാ​രെ ചി​റ്റാ​ള​ന്മാ​രാ​യി ചേ​ർ​ത്ത് വ​മ്പ​ൻ സ​മ്മാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തു. 1500ഓ​ളം ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്നാ​യി വ​ൻ തു​ക പി​രി​ച്ച​ശേ​ഷം ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​ട​പാ​ടു​കാ​ർ​ക്ക് കാ​ർ, ടൂ ​വീ​ല​ർ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ്​ എ​ല്ലാ ചി​റ്റാ​ള​ന്മാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി വി​രു​ന്ന് ന​ട​ത്തു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം എ​ല്ലാ​വ​രു​ടെ​യും പണം തി​രി​കെ ന​ൽ​കാ​മെ​ന്ന്​ വാ​ക്ക് കൊ​ടു​ക്കു​ക​യും ചെ​യ്ത​ശേ​ഷ​മാ​ണ് ഇയാൾ​ മു​ങ്ങി​യ​ത്. തു​ട​ർ​ന്ന്, നൂ​റു​ക​ണ​ക്കി​ന് ഇ​ട​പാ​ടു​കാ​ർ പ​രാ​തി​യു​മാ​യെ​ത്തി. ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം തീ​ര​മേ​ഖ​ല​യി​ലു​ണ്ടെ​ന്ന് റൂറൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര ഡി​വൈ.​എ​സ്.​പി എ​സ്. നാ​സ​റു​ദ്ദീ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ട്ടാ​ര​ക്ക​ര ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നു, എ​സ്.​ഐ സാ​ബു​ജി, എ​സ്.​സി.​പി.​ഒ അ​നി​ൽ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Loading...
COMMENTS