Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിനീതി​െൻറ വീട്...

വിനീതി​െൻറ വീട് മിനിയേച്ചര്‍ കാറുകളുടെ കൊട്ടാരം

text_fields
bookmark_border
വിനീതി​െൻറ വീട് മിനിയേച്ചര്‍ കാറുകളുടെ കൊട്ടാരം
cancel
camera_alt???????? ????? ???????????????? ????????????????????

പ​ത്ത​നാ​പു​രം: മി​നി​യേ​ച്ച​ര്‍ കാ​റു​ക​ളു​ടെ കൊ​ട്ടാ​ര​മാ​ണ് ക​ല​ഞ്ഞൂ​ര്‍ ഇ​ട​ത്ത​റ കൃ​ഷ്ണ​മം​ഗ​ലം​വീ ​ട്ടി​ല്‍ വി​നീ​തി​​െൻറ വീ​ട്. അ​ദ്ദേ​ഹ​ത്തി​​െൻറ ഇ​ഷ്​​ട​വി​നോ​ദ​മാ​ണ് മി​നി​യേ​ച്ച​ര്‍ കാ​റു​ക​ളു​ടെ ശ േ​ഖ​ര​ണം. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റി​​െൻറ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മാ​യ ലി​മു​സി​നി​ല്‍ തു​ട​ങ്ങി സ്വ​ദേ​ശി ​യും വി​ദേ​ശി​യു​മാ​യ മു​ന്നൂ​റി​ലേ​റെ കാ​റു​ക​ളു​ടെ സ​മ്പാ​ദ്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കൈ​യി​ലെ ചെ​റു​വി​ര​ലി​​െൻറ വ​ലു​പ്പം​മു​ത​ല്‍ അ​ര​മീ​റ്റ​ര്‍ നീ​ളം​വ​രെ​യു​ള്ള കാ​റു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മി​ക്ക​പ്പോ​ഴും ഓ​ണ്‍ലൈ​നി​നെ വ​രെ ആ​ശ്ര​യി​ച്ചാ​ണ് കാ​റു​ക​ളു​ടെ കു​ഞ്ഞ​ന്‍മാ​തൃ​ക വി​നീ​ത് സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഇ​ര​ട്ടി വി​ല​ന​ല്‍കി സ്വ​ന്ത​മാ​ക്കി​യ​വ​യും ഉ​ണ്ട്.

വി​പ​ണി​യി​ല്‍ ഇ​ന്ന് ല​ഭ്യ​മാ​കു​ന്ന​തും ഉ​ല്‍പാ​ദ​നം നി​ര്‍ത്തി​യ​തു​മാ​യ മി​ക്ക കാ​റു​ക​ളു​ടെ​യും കു​ഞ്ഞ​ന്‍രൂ​പ​വും ശേ​ഖ​ര​ത്തി​ലു​ണ്ട്. മേ​ഴ്‌​സി​ഡ​സ് ബെ​ന്‍സ്, പോ​ര്‍ഷെ കെ​യ്മ​ന്‍ എ​സ്, ബു​ഗാ​ട്ടി, മേ​ബാ​ക്ക്, ഔ​ഡി ക്യൂ, ​ലാ​ന്‍ഡ്‌​റോ​വ​ര്‍, ലം​ബോ​ര്‍ഗി​നി റ​വ​ന്‍ഡ​ര്‍, മേ​ഴ്‌​സി​ഡ​സ് ബെ​ന്‍സ്, ബി.​എം.​ഡ​ബ്ല്യു​വി​​െൻറ അ​ഞ്ച് സീ​രീ​സു​ക​ള്‍, െബ​ൻ​റ്ലി കോ​ണ്ടി​ന​െൻറ​ല്‍ സ്‌​പോ​ര്‍ട്ട​സ് സീ​രീ​സ്, പോ​ര്‍ഷെ പ​നാ​മ​രേ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​നീ​തി​​െൻറ ശേ​ഖ​ര​ത്തി​ലു​ണ്ട്.

വാ​ങ്ങു​ന്ന കാ​റു​ക​ളു​ടെ മോ​ഡ​ല്‍ അ​ഴി​ച്ച് അ​തി​​െൻറ നി​ർ​മാ​ണ രീ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം വീ​ണ്ടും പു​തി​യ മോ​ഡ​ലി​ലേ​ക്ക് മാ​റ്റി​യെ​ടു​ക്കു​ക​യും ചെ​യ്യും. ലൈ​റ്റു​ക​ളി​ലും വീ​ലു​ക​ളി​ലു​മാ​ണ് പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും ചെ​യ്യു​ക. ത​​െൻറ വ​രു​മാ​ന​ത്തി​​െൻറ ന​ല്ലൊ​രു പ​ങ്കും ഇ​തി​നാ​യാ​ണ് ​െച​ല​വി​ടു​ന്ന​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് വി​ര​മി​ച്ച എ​ന്‍. മു​ര​ളീ​ധ​ര​ൻ-​പ​രേ​ത​യാ​യ കെ.​പി. സു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് വി​നീ​ത്. കൊ​ച്ചി​യി​ലെ കാ​ര്‍ വി​ല്‍പ​ന​ശാ​ല​യി​ല്‍ അ​സി. മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന വി​നീ​ത് ഓ​ട്ടോ​മൊ​ബൈ​ല്‍ എ​ൻ​ജി​നീ​യ​ര്‍ കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story