Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിലം നികത്താനുള്ള...

നിലം നികത്താനുള്ള നീക്കം വില്ലേജ് ഓഫിസർ തടഞ്ഞു

text_fields
bookmark_border
നിലം നികത്താനുള്ള നീക്കം വില്ലേജ് ഓഫിസർ തടഞ്ഞു
cancel
camera_alt???????????????? ???????????? ???????????? ????????? ????? ??????????? ????????????? ?????? ???????? ???????????????????
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി വ​യ​ലി​ക്ക​ട ചെ​മ്പി​നാ​ൽ ഏ​ലാ​യി​ൽ നി​ലം​നി​ക​ത്തി ക​ര​ഭൂ​മി​യാ​ക്കാ​ ൻ ഉ​ട​മ​ക​ൾ ന​ട​ത്തി​യ ശ്ര​മം വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. നി​ക​ത്താ​നാ​യി ഇ​റ​ക്കി​യ ഒ​രു​ലോ​ഡ് മ​ണ്ണ് തി​രി​കെ എ​ടു​പ്പി​ക്കു​ക​യും മ​റ്റ് ലോ​ഡു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തു. മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മൈ​നാ​ഗ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​മാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. നി​ലം നി​ക​ത്ത​ൽ ആ​രം​ഭി​ച്ചെ​ന്ന​വി​വ​രം നാ​ട്ടു​കാ​രാ​ണ് ഓ​ഫി​സി​ൽ അ​റി​യി​ച്ച​ത്. ത​ട​യാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ്യം വീ​ട്ടു​കാ​ർ ചെ​റു​ത്തെ​ങ്കി​ലും ഉ​ച്ച​ക്കു​ശേ​ഷം വ​ഴ​ങ്ങി. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ​ത​ന്നെ മു​ഴു​വ​ൻ മ​ണ്ണും ഏ​ലാ​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്തു. നെ​ൽ​വ​യ​ൽ നീ​ർ​ത്ത​ട സം​ര​ക്ഷ​ണ​നി​യ​മം അ​നു​സ​രി​ച്ച് ശ്രീ​കു​മാ​രി, സ​നി​ൽ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യി വി​ല്ല​ജ് ഓ​ഫി​സ​ർ ജെ. ​സ​ലിം അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രാ​യ ആ​ർ. മ​ധു​സൂ​ദ​ന​ൻ പി​ള്ള, എം. ​ഷൗ​ക്ക​ത്ത്, ഷു​ക്കൂ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story