Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാലുപച്ചയിൽ തടിമില്ലിൽ ...

വാലുപച്ചയിൽ തടിമില്ലിൽ തീപിടിത്തം

text_fields
bookmark_border
വാലുപച്ചയിൽ തടിമില്ലിൽ തീപിടിത്തം
cancel

ക​ട​യ്ക്ക​ൽ: മു​ക്കു​ന്നം വാ​ലു​പ​ച്ച​യി​ൽ ത​ടി​മി​ല്ലി​ൽ വ​ൻ തീ​പി​ടി​ത്തം. യ​ന്ത്രങ്ങളും ത​ടി​യും ത​ടി ഉ ​രു​പ്പ​ടി​ക​ളും ഉ​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.30നാ​യി​രു​ന്നു സം​ഭ​വം. മു​ക്കു​ന്നം മ​ന്നാ​നി​യ്യ ന​ഗ​റി​ന് സ​മീ​പ​മു​ള്ള സ​ലാ​മി​യ ത​ടി​മി​ല്ലാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വാ​ലു​പ​ച്ച കെ.​പി. ഹൗ​സി​ൽ മു​ഹ​മ്മ​ദ് യൂ​സു​ഫ് എ​ന്ന യൂ​സു​ഫു​ൽ ഹാ​ദി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ 33 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ല്ലാ​ണി​ത്. വൈ​കീ​ട്ട്​ 3.30ന് ​തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് പെ​ട്ടെ​ന്ന് പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ടി അ​റു​ക്കു​ന്ന​ത് കൂ​ടാ​തെ ഉ​രു​പ്പ​ടി​ക​ളാ​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചു. ക​ട​യ്ക്ക​ൽ അ​ഗ്​​നി​ശ​മ​ന നി​ല​യ​ത്തി​ലെ ര​ണ്ട് യൂ​നി​റ്റു​ക​ളും ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ​നി​ന്ന്​ അ​ഗ്​​നി​ശ​മ​ന സേ​ന എ​ത്തി. ഇ​തി​നൊ​പ്പം ക​ട​യ്ക്ക​ൽ നി​ന്നു​ള്ള യൂ​നി​റ്റും എ​ത്തി​യാ​ണ്​ തീ ​കെ​ടു​ത്തി​യ​ത്. 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story